CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 37 Minutes 23 Seconds Ago
Breaking Now

വാറിംഗ്ടണ്‍ മലയാളി അസോസിയേഷൻ യുക്മയിൽ അംഗമായി.

40-ൽ അധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന വാറിംഗ്ടണിൽ അവരുടെ ചിരകാല അഭിലാഷമായിരുന്ന മലയാളി അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ യു കെ യിലെ  മലയാളി അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. അസോസിയേഷന്റെ രൂപീകരണ സമ്മേളനത്തിൽ യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പിയുടെ സാന്നിദ്ധ്യത്തിൽ കൊച്ചി മേയർ ടോണി ചമ്മിണിയാണ് അസോസിയേഷൻ ഔദ്യോഗികമായി ഉദ്ഖാടനം ചെയ്തത്.

10 വർഷത്തിലധികമായി ഈ പ്രദേശത്ത് താമസിച്ചു വന്നിരുന്ന മലയാളികൾക്ക് പൊതുവായ ഒരു സംഘടനയുടെ അപര്യാപ്തത കേരളത്തനിമയുള്ള ഒരു കൂട്ടായ്മക്ക് തടസ്സമായി വന്നപ്പോൾ അവരുടെ കലാപരവും, സാമൂഹികവും, സാംസ്കാരികവുമായ കഴിവുകളെ ഒന്ന് ചേർന്ന് പരിപോഷിപ്പിക്കുന്നതിനാണ് വാറിംഗ്ടണിലെ സീനിയർ സിറ്റിസണ്‍ ആയ സജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പൊതുയോഗം ചേർന്ന് അസോസിയേഷൻ രൂപീകരിക്കുകയും, ആദ്യ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തത്. പ്രസിടന്റായി ഷിജോ വർഗീസിനെയും, വൈസ് പ്രസിടന്റായി ശ്രീദേവി നായരെയും, സെക്രട്ടറിയായി സുനിൽ മാത്യുവിനെയും, ജോയിന്റ് സെക്രട്ടറിയായി ലെയ്സണ്‍ ജോണിനെയും,  ട്രഷറർ ആയി എബി തോമസിനെയും പൊതുയോഗം തിരഞ്ഞെടുത്തു. തുടർന്ന് അസോസിയേഷൻ അംഗം ഡോൻസോ പി ജോണ്‍ വാറിംഗ്ടണ്‍ മലയാളി അസോസിയേഷൻ യുക്മയിൽ ചേർന്ന് പ്രവർത്തിക്കണം എന്നാ പ്രമേയം അവതരിപ്പിക്കുകയും പൊതുയോഗം പൂർണ്ണമായി പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. യുക്മയിൽ അംഗമായി ചേർന്നതോടെ 90-നു മുകളിൽ അംഗ അസ്സോസിയെഷനുകളുള്ള ഒരു നാഷണൽ സംഘടനയിൽ എല്ലാവരുമൊത്തു പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് വാറിംഗ്ടണ്‍ മലയാളികൾക്ക് കൈവന്നിരിക്കുന്നതെന്ന് അസോസിയേഷൻ പ്രസിടന്റ്റ് ഷിജോ വർഗീസ്‌ തന്റെ അഭിമുഖത്തിൽ പറഞ്ഞു. 

യുക്മയിലേക്കുള്ള വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഗമനത്തെ യുക്മയുടെ നാഷണൽ റീജിയണൽ ഭാരവാഹികൾ സ്വാഗതം ചെയ്തു. യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി, സെക്രട്ടറി ബിൻസു ജോണ്‍, ട്രഷറർ അഡ്വ. ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ, വൈസ് പ്രസിടന്റ്റ് ബീന സെൻസ്, മറ്റു നാഷണൽ കമ്മിറ്റി അംഗങ്ങൾ  തുടങ്ങിയവർ യുക്മയിലേക്കുള്ള പുതിയ സംഘടനയുടെ ആഗമനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുക്മ നോർത്ത് വെസ്റ്റ്‌ റീജിയന്റെ ഭാഗമായി  ചേരുന്ന ഈ സംഘടനയെ റീജിയണൽ പ്രസിടന്റ്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ സിജു ജോസഫ്, റീജിയനിൽ നിന്നുള്ള നാഷണൽ ഭാരവാഹികളായ അലക്സ് വർഗീസ്‌, നാഷണൽ ജോയിന്റ് സെക്രട്ടറി ആൻസി ജോയി, യുക്മ സാംസ്കാരിക വേദി കണ്‍വീനർ ജോയി ആഗസ്തി എന്നിവർ അഭിനന്ദിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.