CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes Ago
Breaking Now

ചരിത്രം സൃഷ്ടിക്കുവാൻ കലയുടെ 'ഓൾഡ്‌ ഈസ്‌ ഗോൾഡ്‌' നാളെ സൌത്താംപ്ടനിൽ

കലാ ഹാംപ്ഷയർ ഒരുക്കുന്ന അനശ്വര ഗാനങ്ങളുടെ അപൂർവ സംഗമം നാളെ 3 മണിക്ക് സൌത്താംപ്ടൻ ഹെഡ്ജ് എൻഡ് വില്ലേജ് ഹാളിൽ പ്രശസ്ത സിനിമാതാരം വിഷ്ണു മോഹൻ ഉത്ഘാടനം ചെയ്യും.

മലയാളത്തിലെ സിനിമാ - നാടക രംഗത്തെ കുലപതികൾക്ക് ആദരവ് അറിയിക്കുവാൻ കലാ ഹാംപ്ഷയർ ഒരുക്കുന്ന ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ "അനശ്വര ഗാനങ്ങളുടെ അപൂർവ സംഗമം" 2014 മെയ് 10 ന് 3 മണിക്ക് സൌത്താംപ്ടൻ ഹെഡ്ജ് എൻഡ് വില്ലേജ് ഹാളിൽ തിരി തെളിയുമ്പോൾ ഒരു പക്ഷെ യുകെയുടെ ചരിത്രത്തിൽ ആദ്യമായാകും 40 ഗായികാ ഗായകന്മാർ ഒരു വേദിയിൽ അവരുടെ വ്യക്തിഗതമായ ആലാപനവുമായി എത്തുന്നത്. അഞ്ചു മണിക്കൂർ നീണ്ടു നില്ക്കുന്ന കലാസന്ധ്യയിൽ യുകെയുടെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന അൻപതിൽ അധികം കലാകാരന്മാർ തങ്ങളുടെ ഗാനാഞ്ജലികൾ മലയാളത്തിന്റെ കുലപതികൾക്ക് സമർപ്പിക്കുന്നു.   

2013 ൽ കല സംഘടിപ്പിച്ച ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വൻ വിജയവും ശുദ്ധ സംഗീതത്തോടുള്ള ജനങ്ങളുടെ താല്പര്യവുമാണ് ഇത്രയും കലാകാരന്മാരെ ഓൾഡ്‌ ഈസ്‌ ഗോൾഡിലേക്ക് ക്ഷണിച്ചത്. ദൈവദത്തമായ കഴിവുകളെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന കലയുടെ പ്രവർത്തനങ്ങളാണ് ഈ സംഗീത പ്രധാനമായ കലാസന്ധ്യയിലേക്ക് ആസ്വാദകരെ ആകർഷിക്കുന്നത്.

2013 ൽ സംഭാവനയായി ലഭിച്ച തുക ശ്രീമാൻ വി.ഡി രാജപ്പന് ചികിത്സ സഹായമായിട്ടാണ് കല നല്കിയത്. 

അഞ്ചു മണിക്കൂർ നീണ്ടു നിൽക്കുന്ന സംഗീത സാന്ദ്രമായ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത് കാമെൽ സഫാരി ഫെയിം വിഷ്ണു മോഹൻ ആണ്. ചടങ്ങിൽ യുകെയിലെ കലാസാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരായ സി ഐ ജോസഫ്, മുരുകേഷ് പനയറ, ലാസർ മുളക്കൽ, കനേഷ്യസ് അത്തിപ്പൊഴിയിൽ തുടങ്ങിയവർ പ്രതിഭാധനരായ കലാകാരന്മാർക്ക് ആശംസകൾ അർപ്പിക്കാനെത്തുന്നു.

ഗാനമാലികക്കൊപ്പം കേരളത്തിന്റെ തനത് നാട്യ രൂപങ്ങളുമായി കുമാരി അനൂപാ ബേബി, ഡൽഗാ ഡന്നീസ്, പ്രിൻസി രാജേഷ്  എന്നിവർ അരങ്ങിലെത്തുന്നു. തികച്ചും സൗജന്യമായി പ്രവേശനം നിശ്ചയിച്ചിരിക്കുന്ന ചടങ്ങിൽ പ്രേക്ഷകർക്ക്‌ നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവും കല ഒരുക്കുന്നു. കേരളത്തിന്റെ സ്വന്തം രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷണശാലകളും സജ്ജമാക്കുന്നുണ്ട്.

ആനന്ദ് ട്രാവൽസ്, പാരഗണ്‍ ഫിനാൻഷ്യൽ പ്ലാനേഴ്സ്, നീൽ ട്രാവൽസ്, ഇടിക്കുള സോളിസിറ്റേഴ്സിലെ സ്റ്റീഫൻ ഇടിക്കുള തുടങ്ങിയവരാണ് ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ മുഖ്യ സ്പോണ്‍സേഴ്സ്.

ഓൾഡ്‌ ഈസ്‌ ഗോൾഡിന്റെ വൻ വിജയത്തിന് വേണ്ടി കലയുടെ ഭാരവാഹികൾ സിബി മാത്യൂ മേപ്രത്ത്, ഉണ്ണികൃഷ്ണൻ നായർ, ജയ്സണ്‍ മാത്യൂ, ചാണ്ടി ഈരയിൽ, ജയ്സണ്‍ ടോം, ജിഷ്ണു ജ്യോതി, ഷിബു താണ്ടൻ, നോബിൾ മാത്യൂ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പരിപാടികൾ അധികമായത് കൊണ്ട് കൃത്യ സമയമായ 3 മണിക്ക് തന്നെ പരിപാടികൾ ആരംഭിക്കുമെന്ന് ജനറൽ കണ്‍വീനർ ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. കൂടാതെ എല്ലാ കലാസ്വാദകരെയും സവിനയം സൗത്താംപ്ടണിലേക്ക് സ്വാഗതം ചെയ്യുന്നു .

വിലാസം:

ഹെഡ്ജ് എൻഡ് വില്ലേജ് ഹാൾ 

സെന്റ്‌ ജോണ്‍സ് റോഡ്‌ 

SO30 4AF

കൂടുതൽ വിവരങ്ങൾക്ക്: 

ഉണ്ണികൃഷ്ണൻ നായർ - 0780378426

സിബി  മാത്യു-07790854050  ,

ജെയ്സണ്‍  മാത്യു-07872938694

ചാണ്ടി ഈരയിൽ  - 07898836491

ജോർജ്ജ് എടത്വ - 07809491206

ഷിബു തണ്ടാൻ - 07794171253

 

                                     




കൂടുതല്‍വാര്‍ത്തകള്‍.