CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 10 Minutes 7 Seconds Ago
Breaking Now

സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ കുടുംബ സംഗമവും വാര്‍ഷിക ധ്യാനവും നടന്നു.

സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കുടുംബ സംഗമവും വാര്‍ഷീക ധ്യാനവും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് കോപ്റ്റിക്ക് സെന്ററില്‍ നടന്നു.കോപ്റ്റിക്ക് സഭയുടെ യുകെ ഭദ്രാസനാധിപന്‍ ബിഷപ്പ് ആഞ്ചലോസ് സമ്മേളനം ഉത്ഘാടനം ചെയ്തു.ക്രൈസ്തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെപ്പറ്റി പ്രതിപാദിച്ച മാര്‍ ആഞ്ചലോസ് ക്രിസ്തുവും സഭയും തമ്മിലുള്ള ഐക്യം,വിവാഹത്തിലൂടെ രൂപപ്പെടുന്ന കുടുംബത്തില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.പ്രാര്‍ത്ഥനാ ജീവിതത്തിലൂടേയും ക്രിസ്തുവിന്റെ കൃപയിലൂടേയും ഉളവാകുന്ന സ്‌നേഹത്തിലും സമാധാനത്തിലുമാണ് കുടുംബത്തിന്റെ ഭദ്രത സാര്‍വ്വത്രീകമാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ വികാരി റവ.ജോസ് പുനമഠം അദ്ധ്യക്ഷത വഹിച്ചു.റവ.കെ ഈ ഗീവര്‍ഗീസ് കുടുംബം ആത്മീയ പരിപോഷണത്തിന്റെ പാഠശാല എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തി.ബിനോയ് കെ തോമസ്,സജി വര്‍ഗീസ്,പുഷ്പാ ജെ പൂനമഠം,ആഷാ സജി,ജോയ്‌സ് തോമസ്,ഷാജി എബ്രഹാം,ബിജു മാത്യൂസ്,എലിസബേത്ത് ബിജു മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.