CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 50 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ സീസൺ വൺ - പിഷാരടി അവതാരകനാകും.

ജൂൺ എട്ടാം തീയ്യതി വൈകിട്ട് ചിത്രഗീതം സ്റ്റേജ് ഷോയും യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ ഫിനാലേയും നടക്കുന്ന ലസ്റ്ററിലെ അഥീനാ തീയ്യറ്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങളുടെ മുന്നിൽ യുക്മാ സ്റ്റാർ സിംഗേഴ്സ് പാടുമ്പോൾ അവതാരകനായെത്തുന്നത് ശുദ്ധഹാസ്യത്തിന്റെ തമ്പുരാനായ ശ്രീ. രമേഷ് പിഷാരടിയായിരിക്കും. ഫൈനലിൽ  സംഗീത ചക്രവർത്തിനിയായ ശ്രീമതി. കെ.എസ് ചിത്ര മുഖ്യ വിധികർത്താവാകുന്ന സ്റ്റാർ സിംഗറിന്റെ സെമി ഫൈനലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.  ഇപ്പോൾ നടക്കുന്ന മെലഡി റൌണ്ടിൽ നിന്നും വിജയികളാകുന്ന അഞ്ച് പേരായിരിക്കും ചിത്രയുടെ ലൈവ് ഓർക്കസ്ട്രക്കൊപ്പം പാടുക. ഈ റൌണ്ടിൽ ഈ ആഴ്ച്ച പാടാനെത്തുന്നത് മൂന്ന് പേരാണ്.

സസ്നേഹം എന്ന ചിത്രത്തിന് വേണ്ടി ശ്രീ. ജോൺസൺ മാഷ് സംഗീതം നൽകി വേണുഗോപാൽ പാടിയ ‘താനേ പൂവിട്ട മോഹം’ എന്നു തുടങ്ങുന്ന ഗാനമാണ് ഈ റൌണ്ടിൽ സത്യ നാരായണൻ പാടിയിരിക്കുന്നത്. സത്യ നാരായണന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=cRCEYdKfH94

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിന് വേണ്ടി ഓ.എൻ.വി രചിച്ച് ജോൺസൺ മാഷ് സംഗീതം നൽകി യേശുദാസ് പാടിയ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന ഗാനവുമായാണ് ശീ. മനോജ് ജോസ് എത്തിയിരിക്കുന്നത്. മനോജിന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

https://www.youtube.com/watch?v=7qytPdOeNAo

ഇതു ഞങ്ങളുടെ കഥ എന്ന സിനിമക്ക് വേണ്ടി പി.ഭാസ്കരൻ രചിച്ച് ജോൺസൺ മാഷ് സംഗീതം നൽകി ജാനകിയമ്മ പാടിയ ‘സ്വർണ്ണ മുകിലേ, സ്വർണ്ണ മുകിലേ’ എന്ന മെലഡിയുമായെത്തിയിരിക്കുന്നത് പ്രിയാ ജോമോൻ ആണ്. പ്രിയയുടെ ഈ ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=AlrB1kz1aNQ




കൂടുതല്‍വാര്‍ത്തകള്‍.