CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 25 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജയ്മുരളി -ജിതിന്‍ സഖ്യം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ആഭിമുഖ്യത്തില്‍ മെയ് നാലാം തീയതി ചെംസ്‌ഫോര്‍ഡില്‍, ആംഗ്ലിയ റുസ്‌കിന്‍ യൂണിവേഴ്‌സിറ്റി സെന്ററില്‍ നടന്ന മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വാട്‌ഫോര്‍ഡില്‍ നിന്നുള്ള ജയ്മുരളി -ജിതിന്‍ സഖ്യം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അത്യന്തം ആവേശകരമായ ഫൈനലില്‍ റോംഫോര്‍ഡില്‍ നിന്നുള്ള സനീഷ്  സുരേഷ് കൂട്ടുകെട്ടിനെ ആണ് അവര്‍ പരാജയപ്പെടുത്തിയത്. ഫൈനലിന് മുന്നോടിയായി നടന്ന ലൂസേഴ്‌സ് ഫൈനലില്‍ വിജയികളായി കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു- പ്രശാന്ത് കൂട്ടുകെട്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വാട്‌ഫോര്‍ഡില്‍ നിന്നുള്ള റിജോണ്‍- സെബാസ്റ്റ്യന്‍ ടീമിനാണ് നാലാം സ്ഥാനം.

ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ ടീം 151 പൗണ്ടിനും യുക്മ ഈസ്റ്റ് ആംഗ്ലിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കും അര്‍ഹരായി. ഫസ്റ്റ് റണ്ണര്‍ അപ്പ്  ടീം 75 പൗണ്ടിനും ഫസ്റ്റ് റണ്ണര്‍ അപ്പ് ട്രോഫിക്കും , മൂന്നും , നാലും സ്ഥാനക്കാര്‍ യഥാക്രമം സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫിക്കും , തേര്‍ഡ് റണ്ണര്‍ അപ്പ് ട്രോഫിക്കും അവകാശികളായി.

രാവിലെ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍  യുക്മ ഈസ്റ്റ് അന്ഗ്ലിയ പ്രസിഡന്റ് ജൈസണ്‍ ചാക്കോച്ചന്‍ ടീമുകളെ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലും യുക്മ  ഈസ്റ്റ് അന്ഗ്ലിയ സെക്രട്ടറി കുഞ്ഞുമോന്‍ ജോബും സംയുക്തമായി ടൂര്‍ണമെന്റ് ഉദ്ഘാാടനം ചെയ്തു. തുടര്‍ന്ന് നാല് കോര്‍ട്ടുകളിലായി മത്സരങ്ങള്‍ അരങ്ങേറി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ മെമ്പര്‍ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തം ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി.

ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനത്തില്‍  യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ,  യുക്മ ഈസ്റ്റ് അന്ഗ്ലിയ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ് ,  ട്രഷറര്‍ സണ്ണി പി മത്തായി,  മുന്‍ സെക്രട്ടറി തോമസ് മാറാട്ടുകളം,  സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍, ആര്‍ട്‌സ് കോ- ഓര്‍ഡിനേറ്റര്‍  അലക്‌സ് ലുകോസ്, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോസഫ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും , ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ വ്യക്തികള്‍ക്കും കൂടാതെ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായ അല്ലീഡ് ഫിനാന്‍ഷ്യന്‍ സര്‍വീസസ് , സൗപര്‍ണിക ചിട്ടി ഫണ്ട് ബാസില്‍ഡണ്‍ എന്നീ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.