CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 15 Seconds Ago
Breaking Now

ലിവര്‍പൂളില്‍ മലയാളം ക്ലാസുകള്‍ നാളെ ആരംഭിക്കും

ലിംകയും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ഒരുമിച്ച് തുടങ്ങുന്ന സൗജന്യ മലയാളം കോച്ചിങ്ങ് ക്ലാസുകള്‍ക്കു മെയ് 10 ശനിയാഴ്ച തുടക്കം കുറിക്കുന്നു. നമ്മുടെ നാടിന്റെ പൈതൃകം കാത്തു സൂക്ഷിക്കുവാന്‍ ലിംക ഒരു പുതിയ തുടക്കത്തിനു കുഞ്ഞുങ്ങളെ സജ്ജമാക്കുവാനുള്ള ശ്രമം ഏറ്റെടുത്തു കഴിഞ്ഞു. ഇതിനായി അദ്ധ്യാപകവൃത്തിയില്‍ പരിചയം നേടിയ പ്രധാന അദ്ധ്യാപകർ  ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ടു മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു. കൃത്യം 10 മണിക്ക് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന ഉദ്ഘാടനത്തിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള കുട്ടികള്‍ അന്നേ ദിവസം രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

സണ്ണി ജേക്കബ്  -07979263898

ലിൻസ് അയനാട്ട് -07951074897




കൂടുതല്‍വാര്‍ത്തകള്‍.