CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Seconds Ago
Breaking Now

യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സമാജങ്ങൾ ഒരു കുടക്കീഴിൽ

നാഷണൽ കൌണ്‍സിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റെജ് യുകെയുടെ നേതൃത്വത്തിൽ ഏക ദിന ശിബിരവും കുടുംബ സംഗമവും നടത്തപ്പെടുന്നു. 2014 മെയ് 24 നു ശനിയാഴ്ച ഡർബി ഗീതാഭവനിൽ വച്ച് നടക്കുന്ന പരിപാടിക്ക് ആത്മീയ ആചാര്യനും പ്രമുഖ ഭാഗവതം പ്രഭാഷകനുമായ സ്വാമി ശ്രീ. ഉധ്വിത് ചൈതന്യ ഭദ്ര ദീപം തെളിയിക്കും.  

അന്യദേശത്തു കുടിയേറി അവരവരുടെ കർമ്മ മണ്ഡലങ്ങളിൽ നേട്ടങ്ങൾ കൊയ്യുമ്പോളും തങ്ങളുടെ സംസ്ക്കാരത്തിൽ നിന്നും ആചാരങ്ങളിൽ നിന്നും കാലക്രമേണ അകന്നു പോവുകയാണ് യുകെയിലെ ഭൂരിപക്ഷം മലയാളികളും. ഇതിനു ഒരു പരിഹാരം എന്നോണം ഭാരതീയ സംസ്കൃതിയിൽ നിന്ന് നമുക്ക് പകർന്ന് കിട്ടിയിട്ടുള്ള അറിവുകളെ ശരിയായി വിശകലനം ചെയ്തു ശാസ്ത്രീയമായി പുതു തലമുറയ്ക്ക് പകർന്ന് നല്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് നാഷണൽ കൌണ്‍സിൽ 2010 ൽ പ്രവർത്തനം ആരംഭിച്ചത്.   

രണ്ടു വർഷങ്ങൾക്ക് ശേഷം 2012 ൽ ശ്രീ. സുരേഷ് ജി. ശങ്കരൻക്കുട്ടിയുടെ അധ്യക്ഷതയിൽ കേംബ്രിഡ്ജിൽ നടന്ന യോഗത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു എത്തിയ സനാതന ധർമ്മ പ്രവർത്തകർ ഈ സംഘടനക്കു അനൗപചാരികമായി രൂപകൽപ്പന നല്കുകയും തുടർന്ന് ഐ എസ് ആർ ഒ സീനിയർ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക്ക് ഹെറിറ്റെജ് ഡയറക്റ്ററുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെയും ശ്രീ. ടി. ഹരിദാസിന്റെയും രക്ഷാധികാരത്തിൽ നാഷണൽ കൌണ്‍സിലിന്റെ പ്രവർത്തനം ഊർജസ്വലമായി മുന്നോട്ട് പോയി.  

ഡോ എന്‍ ഗോപാലകൃഷ്ണന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആത്മീയ ഗുരുക്കന്‍മാരായ പൂജനീയ സ്വാമി ചിദാനന്ദ പുരി, ഉദിത് ചൈതന്യ എന്നിവരുടെ ഉപദേശങ്ങളും നാഷണല്‍ കൗണ്‍സിലിനു മാര്‍ഗ്ഗദീപമായി വര്‍ത്തിക്കുന്നു. 

ഒരു സാധാരണ സംഘടനയുടെ ചട്ടക്കൂടില്‍ നിന്ന് വ്യത്യസ്തമായി യുകെയിലെ വിവിധ മേഖകളില്‍ ഉള്ള ഹിന്ദുസമാജങ്ങളെ അണിനിരത്തി ഒരു കൂട്ടായ പ്രവര്‍ത്തനം ആണ് എന്‍സികെഎച്ച്എച്ച് -യുകെ നടത്തുന്നത്. സനാതന സന്ദേശം ഏവരിലും എത്തിക്കുക ലക്ഷ്യത്തോടെ ഒരു ലാഭേഛയുമില്ലാതെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സമാജങ്ങളും പ്രവര്‍ത്തകരുമാണ് നാഷണല്‍ കൗണ്‍സിലിന്റെ മുതല്‍ക്കൂട്ട്. രാഷ്ട്രീയ, ജാതി, വര്‍ഗ, വര്‍ണ്ണ ചിന്തകള്‍ക്ക് അതീതമായ ഒരു പ്രവര്‍ത്തന ശൈലിയാണ് നാഷണല്‍ കൗണ്‍സില്‍ അവലംബിക്കുന്നത്. 

വിവിധ ഹിന്ദു സമാജങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത തെരഞ്ഞെടുത്ത പ്രതിനിധികള്‍ അടങ്ങുന്ന ഉപദേശക സമിതി, കാര്യകര്‍ത്ത സമിതി, പ്രാദേശിക സംഘാടക സമിതി എന്നീ വിഭാഗങ്ങള്‍ ആണ് നാഷണല്‍ കൗണ്‍സിലിന്റെ പ്രധാന ഭരണഘടനാ സംവിധാനം. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്കാനായി ആത്മീയ വിഭാഗം, കായിക വിഭാഗം, യുവജന വിഭാഗം, വനിതാ വിഭാഗം, ബാല വിഭാഗം എന്നിങ്ങനെ പ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നു. 

മെയ് 24 നു നടക്കുന്ന ശിബിരത്തില്‍ കുട്ടികള്‍ക്കായി ഭാരതീയ പൈതൃകത്തെക്കുറിച്ച് പ്രത്യേകമായി ആവിഷ്കരിച്ച പരിപാടികള്‍ ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്കായുള്ള പ്രത്യേക പരിശീലനങ്ങള്‍ , പ്രഭാഷണങ്ങള്‍ , സാസ്കാരിക പരിപാടികള്‍ എന്നിവയും ഏകദിന ശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഏകദിന കുടുംബ സംഗമത്തിലും ശിബിരത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍, സമാജങ്ങള്‍ പ്രസ്തുത സമാജങ്ങളുമായോ നാഷണല്‍ കൗണ്‍സിലിന്റെ റീജണല്‍ കോ ഓര്‍ഡിനേറ്റർമാരുമായോ ഉടന്‍ ബന്ധപ്പെടുക.

റീജണല്‍ കോ ഓര്‍ഡിനേറ്റർമാർ: 

 പ്രമോദ് - സൗത്ത് വെസ്റ്റ്‌ റീജണല്‍ കോ ഓര്‍ഡിനെറ്റര്‍ , 07540941596 

 പ്രകാശ് ബാലസുന്ദരന്‍ - ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കോ ഓര്‍ഡിനെറ്റര്‍, 07897133570 

സദാനന്ദന്‍ - സൗത്ത് ഈസ്റ്റ് റീജണല്‍ കോ ഓര്‍ഡിനെറ്റര്‍,  077230 20990
ഷിബു അജിത്‌ - മിഡ് ലാന്റ്സ് റീജണല്‍ കോ ഓര്‍ഡിനെറ്റര്‍,  07730894724
സജീവ്‌ പിള്ള - നോര്‍ത്ത് ഈസ്റ്റ് റീജണല്‍ കോ ഓര്‍ഡിനെറ്റര്‍, 07877109914

 

ഇ മെയിൽ: nckhhuk@gmail.com 

ഇവന്റ് ഡേറ്റ് - മെയ്‌ 24, 2014

വേദി - ഗീതാഭവന്‍ 

96- 102 Pear Tre Road , Derby ,DE23 6QA 




കൂടുതല്‍വാര്‍ത്തകള്‍.