CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 8 Seconds Ago
Breaking Now

ഭക്ഷണം കൊണ്ട് കണ്ണീരൊപ്പാന്‍ മാഞ്ചെസ്‌റ്റെര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി

മാഞ്ചെസ്‌റ്റെര്‍  മെയ് മാസം മുപ്പത്തിയൊന്നാം തീയതി  തീയതി അഞ്ചു മണിക്ക് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ വിധിന്‍ഷോ ഫോറം സ്‌കൊയറില്‍  നടക്കുന്ന ചാരിറ്റി ഫുഡ് ഫെസ്റ്റിലൂടെ പുതിയ ചരിത്രത്തിന്റെ ഭാഗമാകുവാനോരുങ്ങുകയാണ് മഞ്ചെസ്‌റ്റെറിലെ  മലയാളികള്‍.പ്രവേശന ടിക്കറ്റ് നല്‍കി നടത്തുന്ന ഫുഡ് ഫെസ്റ്റില്‍ ലഭിക്കുന്ന മുഴുവനും പണവും കേരളത്തില്‍ ജീവിതത്തിലെ  പലതരം ദാരിദ്ര്യം അനുഭവിക്കുന്ന  കുടുംബങ്ങള്‍ക്ക് ,വ്യക്തികള്‍ക്ക് സഹായത്തിനായി ഉപയോഗിക്കുന്നു എന്നത് കൊണ്ട് ജാതി ,മത ,വര്‍ണ്ണ വ്യത്യാസമില്ലാതെ മലയാളികള്‍ പങ്കുചേരാന്‍ ഒരുങ്ങുകയാണ് .ഒരു തുള്ളി വെള്ളം, ദാഹിക്കുന്ന വ്യക്തിക്ക് ദാഹം മാറ്റുകയില്ല എന്നാല്‍ പലതുള്ളി വെള്ളം ദാഹം മാറ്റും എന്നതില്‍ സംശയമില്ല .നമ്മള്‍ അറിയുന്ന അനേകരെ സഹായിക്കണം എന്ന് നമുക്ക് തോന്നാറുണ്ട് എങ്കിലും നമ്മുളുടെ ജീവിത പരിധികളില്‍ നമുക്ക് സാധിക്കാറില്ല .ഇവിടെ വന്നു ഭക്ഷണം കഴിച്ചു കലാപരിപാടികള്‍ ആസ്വതിക്കുമ്പോള്‍ നമ്മളിലൂടെ വലിയ നന്മ സംഭവിക്കും ...അതുകൊണ്ട് തന്നെ ഇതിനോടകം കൂടുതല്‍ ആളുകള്‍ ഇതിനൊരുങ്ങി മുന്‍പോട്ടു വന്നുകഴിഞ്ഞു രണ്ടായിരം പേര്‍ക്കുള്ള പ്രവേശന ടിക്കറ്റ് കരുതിയപ്പോള്‍ ആയിരത്തി അഞ്ഞൂറ് ടിക്കെറ്റും വിറ്റുകഴിഞ്ഞു എന്നത്  വലിയ സന്തോഷം നല്‍കുന്നു ..ഇനിയും ആരെങ്കിലും പങ്കുചേരാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക ....

 

ഫാദര്‍ സിബി വാലയില്‍ 07412058104

 

ബിജോയ് ഏലിയാസ് - 07588531911

 

ഷാജി ജോസഫ് 07828333217

 

റെജി തോമസ് -07588585949




കൂടുതല്‍വാര്‍ത്തകള്‍.