CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 15 Seconds Ago
Breaking Now

അതിനൂതന ശബ്ദവിതരണ സംവിധാനവുമായി യുക്മ അലൈഡ് ചിത്രഗീതം

ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടി യുക്മയുടെ ക്ഷണം സ്വീകരിച്ച് യുകെയിലെത്തുന്ന മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ എസ് ചിത്രയുടെയും സംഘത്തിന്റെയും യുക്മ അലൈഡ് ചിത്രഗീതം പരിപാടി അനുവാചകര്‍ക്ക് ഏറ്റവും ആസ്വാദ്യകരമാക്കാന്‍ 20000 വാട്ട് ശബ്ദവിതരണ സംവിധാനമാണ് യുക്മ ഒരുക്കുന്നത്. പദ്മശ്രീ കെ ജെ യേശുദാസിന്റെയും, മറ്റു പ്രമുഖ ഗായകരുടെയും ലൈവ് ഓര്‍ക്കസ്ട്രകള്‍ക്ക് സ്ഥിരമായി ശബ്ദനിയന്ത്രണം നടത്തുന്ന സൗണ്ട് എഞ്ചിനീയര്‍ കെ ടി  ഫ്രാന്‍സീസ് ആണ് യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമിന്റെയും ശബ്ദ നിയന്ത്രണ വിതരണ സംവിധാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. 1700 മുതല്‍ 2500 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വേദിയായ ന്യൂപോര്‍ട്ട് സെന്ററില്‍ ജൂന്‍ ആറാം തീയതി ഉദ്ഖാടനം നടക്കുന്ന ഈ പ്രോഗ്രാമില്‍ വേദിയില്‍ സന്നിഹിതരായിരിക്കുന്ന ആള്‍ക്കാരുടെ എണ്ണത്തിനും അഭിരുചിക്കും അനുസരണമായി കമ്പ്യൂട്ടര്‍ സംവിധാനമുപയോഗിച്ച് നിയന്ത്രിക്കുന്ന 'ബോസ്' എന്ന കമ്പനിയുടെ അതിനൂതനമായ 'റൂം മാച്ച്' ശ്രേണിയിലുള്ള 14 സ്പീക്കറുകള്‍ ആണ് ഉപയോഗിക്കുന്നത്. വേദിയില്‍ മാത്രം 8 മോനിട്ടരുകള്‍ ഉപയോഗിച്ചാണ് ലൈവ് ഓര്‍ക്കസ്ട്ര കവര്‍ ചെയ്യുന്നത്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മികച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് ചിത്രയുടെ മധുരസംഗീതം അനുവാചക കര്‍ണ്ണങ്ങളില്‍ എത്തിക്കുന്നതിന് യുക്മയെ സഹായിക്കുന്നത് ശ്രുതി ഗാനമേള ട്രൂപ്പിന് വേണ്ടി സിനോ തോമസ്  ആണ്. ശ്രവ്യസുന്ദരമായ രീതിയില്‍ ഈ നാദധാര നമ്മളിലെത്തിക്കുന്നതോടോപ്പം നയനാനന്ദകരമായ ലൈറ്റിംഗ് സംവിധാനവും ഇവര്‍  ഒരുക്കുന്നുണ്ട്. 15 ഞ ,7 ഞ രശ്മികള്‍ പ്രതിഫലിപ്പിക്കുന്ന ലൈറ്റുകള്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ചലിക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ലൈറ്റ് എഞ്ചിനീയര്‍ ജോബി മാത്യു ആണ്.  യുകെ യിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ അലൈഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ യു കെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് അണിയിച്ചൊരുക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാം അനുവാചകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മധുരാനുഭൂതി സമ്മാനിക്കുമെന്ന് തീര്‍ച്ച.

 

യുക്മ ചിത്രഗീതം പ്രോഗ്രാമില്‍ പ്രമുഖ പിന്നണി ഗായകരായ നിഷാദ്.  ഷെര്‍ഡിന്‍ തോമസ്, നാദിര്‍ഷ എന്നിവരും പദ്മശ്രീ കെ എസ് ചിത്രയോടൊപ്പം പ്രോഗ്രാം അവതരിപ്പിക്കുന്നു.  അവസരോചിതമായി ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിപുണനായ  രമേഷ് പിഷാരടി  അവതാരകനായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും യുക്മ ചിത്രഗീതം പ്രോഗ്രാമിന്റെ മാറ്റ് കൂട്ടുന്നു. ഇടവേളകളില്‍ അനുവാചകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്രയോട് കൂടി, രമേശ് പിഷാരടി അവതാരകനായി, പത്മശ്രീ കെ എസ് ചിത്ര, നാദിര്‍ഷ, നിഷാദ്, ഷെര്‍ഡിന്‍ തോമസ് എന്നീ സുപ്രസിദ്ധ ഗായകരെ അണിനിരത്തി യുക്മ ഒരുക്കുന്ന യുക്മ ചിത്രഗീതം പരിപാടിയിലേക്ക് സംഗീതത്തെ ഇഷ്ടപ്പെടുന്ന മുഴുവന്‍ മലയാളികളെയും യുക്മ നാഷണല്‍ കമ്മിറ്റി പ്രത്യേകം ക്ഷണിക്കുന്നു.

 

യുക്മ അലൈഡ് ചിത്രഗീതം ഉദ്ഖാടന പ്രോഗ്രാം  2014 ജൂണ്‍ ആറാംതീയതി വെള്ളിയാഴ്ച ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്ററില്‍ വച്ചാണ് നടക്കുന്നത്. ഇത്രയും മികച്ച സവിശേഷതകളുള്ള ഈ പ്രോഗ്രാം വളരെ മിതമായ നിരക്കിലാണ് യു കെ മലയാളികള്‍ക്കായി മുഖ്യ സ്‌പോന്‍സര്‍ ആയ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ ഒരുക്കുന്നത്. ആദ്യ രണ്ടു വരിയിലെ സീറ്റുകള്‍ വി ഐ പി സീറ്റുകളായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഡയമണ്ട് സര്‍ക്കിള്‍ ഗോള്‍ഡന്‍ സര്‍ക്കിള്‍ സില്‍വര്‍ സര്‍ക്കിള്‍ എന്നീ മൂന്നു ശ്രേണികളില്‍ ആയാണ് മറ്റു സീറ്റുകള്‍ വിന്യസിച്ചിരിക്കുന്നത്.

 

യുക്മ അലൈഡ് ചിത്രഗീതം ഷോ യുടെ ടിക്കറ്റ് വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജൂണ്‍ ആറാം തീയതി ന്യൂപോര്‍ട്ട് സെന്ററില്‍ വച്ചു നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ വെയില്‍സ്, കാര്‍ഡിഫ്, ചെല്‍റ്റന്‍ഹാം പ്രദേശങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് എത്രയും വേഗം നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പുവരുത്തി യുക്മയുടെ ഈ സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു യുക്മ നാഷണല്‍ കമ്മിറ്റി മുഴുവന്‍ യു കെ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു.

 

ബിജു തോമസ്,ന്യൂപോര്‍ട്ട്07875332761, തോമസ്‌കുട്ടി ജോസഫ്, കാര്‍ഡിഫ്07846122982, ബോബി ജോസഫ്,കാര്‍ഡിഫ്07886325383, ജോബി മാത്യു,ന്യൂപോര്‍ട്ട്07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട്07951341524, റ്റോസി  തോമസ്,  ന്യൂപോര്‍ട്ട്07877778301, അഭിലാഷ് തോമസ്, വെസ്റ്റ് വെയില്‍സ്  07714994680, ജോജി ജോസ്, സ്വാന്‍സി07912874607, റെജി പീറ്റര്‍07713183350, കൈരളി സ്‌റ്റോര്‍സ്, കാര്‍ഡിഫ് 07947256834, ജെഗി ജോസഫ്‌  ബ്രിസ്‌റ്റോള്‍-07462220005, എബി ജോസ്07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440

 

 




കൂടുതല്‍വാര്‍ത്തകള്‍.