CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 43 Seconds Ago
Breaking Now

ലണ്ടൻ കണ്‍വന്‍ഷൻ മേയ് 17 ന് ശനിയാഴ്ച ലണ്ടനിലെ ബാര്‍ക്കിങ്ങില്‍

ദൈവാനുഗ്രഹങ്ങള്‍ കൊണ്ടും പരിശുദ്ധാരൂപിയുടെ നിറസാന്നിധ്യം കൊണ്ടും ഭക്തിയിലും വിശ്വാസത്തിലും വളര്‍ത്തുന്ന ലണ്ടൻ കണ്‍വന്‍ഷൻ  മേയ് മാസം 17 ന് ശനിയാഴ്ച ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ നടക്കും. മാതാവിൻറെ മാസമായി സഭ ആചരിക്കുന്ന മേയ് മാസത്തിൽ മാതൃഭക്തിയുടെ നിറവിലാണ് കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വന്‍ഷനിൽ എത്തുന്ന മുഴുവൻ വിശ്വാസികളെയും മാതാവിന് പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതാണ്. രാവിലെ എട്ടു മുതല് വൈകുന്നേരം നാലു മണിവരെയായിരിക്കും കണ്‍വന്‍ഷന്‍. ധ്യാനത്തിന്റെ വിജയത്തിനും പരിശുദ്ധാരൂപിയുടെ മാര്‍ഗദര്‍ശനത്തിനും വേണ്ടി ഉപവാസവും പ്രാർത്ഥനയും നടന്നുവരികയാണ്. ധ്യാനത്തിന്  എല്ലാവരേയും  സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൊന്ത ജപിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആരാധന, വിശുദ്ധകുര്‍ബാന, വചനപ്രഘോഷണം,അനുരജ്ഞന ശുശ്രുഷ, ആരാധന, രോഗശാന്തി ശുശ്രൂഷ, സാക്ഷ്യം എന്നിവ കണ്‍വന്‍ഷനിൽ ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക സെഷൻ ഉണ്ടായിരിക്കും. ഫാ. ജോസഫ് അന്ത്യാകുളത്തിന് ഒപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു.കെ. ടീമുമാണ് കണ്‍വൻഷൻ നയിക്കുന്നത്.

Date: 17/05/2014, Saturday 

Timing 08.00 am to 04.00 pm. 

Venue: Oasis Banqueting

6 - 8 Thames Road

Barking, IG11 0HZ - 




കൂടുതല്‍വാര്‍ത്തകള്‍.