CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 37 Seconds Ago
Breaking Now

ഡാര്‍ലിംഗ്‌ട്ടെന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഏകദിന ബൈബിള്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 17 ശനിയാഴ്ച

ഡാര്‍ലിംഗ്‌റ്റെന്‍: കരിസ്മറ്റിക് പ്രാര്‍ത്ഥനയിലൂടെ മലയാള മനസ്സില്‍ യേശുസ്‌നേഹത്തിന്റെ മാന്ത്രീകസ്പര്‍ശം നല്കി, പുതുയുഗത്തിലേക്ക് കൈപിടിച്ചുയുര്‍ത്താന്‍  നിര്‍്ണായക ഇടപെടലുകള്‍ നടത്തുന്ന ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ യുകെ ശാഖയുടെ നേതൃത്ത്വത്തില്‍ ബഹു. ഫാ. ജോണ് എഫ് ചെറിയവെള്ളി,ബഹു. ഫാ. ടെര്‍ബിന്‍ ജോസഫ് തുടങ്ങിയവര്‍ നയിക്കുന്ന ബൈബിള്‍ കണ്വെന്ഷന്‍  മെയ് 17 ശനിയാഴ്ച നടത്തുന്നു. കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ ഒരുക്കുന്ന കണ്വെന്ഷനില്‍ രോഗികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകളും ഗാന ശുശ്രൂക്ഷകളും ഒരുക്കുന്നതാണ്. 

രാവിലെ 9.30 നു തുടങ്ങി  3.30 നു മണിക്ക് അവസ്സാനിക്കുന്ന ഏകദിന കണ്‍വെന്‍ഷനില്‍ ഉച്ചക്ക് 2.30നു ആഘോഷമായ വിശുദ്ധ കുര്ബാനയും ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍്ഷനില്‍ പങ്കെടുത്തു ദൈവവചനം ശ്രവിച്ചു ജീവിത നവീകരണത്തിനായുള്ള അവസരം വിനിയോഗിക്കണമെന്ന് അഭ്യര്ത്തിക്കുന്നു  

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്: കാര്‍മെല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റെര്‍,  കാര്‍മെല്‍ കോണ്‍വെന്റ്,ഡാര്‍ലിംഗ്‌റ്റെന്‍: DL3 9PN 

സമയം : 9.30 am  to  3.30 pm

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07473179197

 




കൂടുതല്‍വാര്‍ത്തകള്‍.