CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 57 Seconds Ago
Breaking Now

യുക്മ സ്റ്റാർ സിംഗർ സെമി ഫൈനൽ അവസാനിക്കുന്നു. ഫൈനൽ ലസ്റ്ററിൽ

 

കഴിഞ്ഞ ആറു മാസത്തിലേറെയായി നടന്നുവരുന്ന യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്നത്തോടെ വിരാമമാവുകയാണ്. തികച്ചും പുതുമയാർന്ന ഈ ഷോ യൂ.കെ മലയാളിക്ക് വ്യത്യസ്തമായ ഒരു അനുഭവമാക്കി ഇടതടവില്ലാതെ കൊണ്ടുപോകുന്നതിൽ വിജയിച്ച, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ  തികച്ചും അഭിനന്ദനാർഹർ തന്നെ.ആറ് മാസം മുൻപ് 24 മത്സരാർത്ഥികളുമായി ആരംഭിച്ച മത്സരത്തിൽ നിന്നും  സെമി ഫൈനൽ മത്സരത്തിൽ മാറ്റുരക്കാനെത്തിയത് ഒൻപത് പേരാണ്. വളരെ നല്ല പെർഫോർമനസാണ് ഓരോ മത്സരാർത്ഥിയും കാഴ്ച്ച വച്ചിട്ടുള്ളത് എന്ന് ഓരോ വീഡിയോയിലൂടെയും നമുക്ക് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ പാട്ടുകളും വിശകലനം നടത്തി കൃത്യമായി ജഡ്ജ്മെന്റ് നടത്തുവാൻ തുടക്കം മുതലേ ഇതിന്റെ വിധികർത്താവായി അക്ഷീണ പരിശ്രമം നടത്തുന്ന ശ്രീ. ടീ.പി നിഷാന്ത് ഏറെ അധ്വാനിച്ചിട്ടുണ്ടെന്നുള്ളത് ഏറ്റവും എടുത്ത് പറയത്തക്ക ഒന്നാണ്. സിംഗപൂരിൽ ഇരുന്നുകൊണ്ട് ഓരോ ഗാനങ്ങളും ജഡ്ജ്മെന്റ് നടത്തി അത് വീഡിയോ ആക്കി അപ്ലോഡ് ചെയ്ത് അയക്കുവാൻ തന്റെ ഏറെ വിലപ്പെട്ട സമയം അദ്ദേഹം ഒരുപാട് ചിലവഴിച്ചിട്ടുണ്ട്. ഈ സെമി ഫൈനൽ മത്സരത്തോടെ ശ്രീ. ടി.പി നിഷാന്തിന്റെ ജഡ്ജ്മെന്റ് തീരുകയാണ്. ഇനിയുള്ള ഫൈനൽ മത്സരം ജഡ്ജ്മെന്റ് നടത്തുന്നത് പത്മശ്രീ. കെ.എസ് ചിത്രയായിരിക്കും. ലസ്റ്ററിലെ അഥീനാ തീയ്യറ്ററിൽ വച്ച് ആയിരങ്ങളുടെ മുന്നിൽ പാടാനെത്തുന്നത് സെമി ഫൈനലിൽ മാറ്റുരച്ച ഒൻപത് പേരിൽ നിന്നും കൂടുതൽ മാർക്ക് നേടുന്ന അഞ്ച് പേരായിരിക്കും.ഈ ഒൻപത് പേരുടേയും ജഡ്ജ്മെന്റ് വീഡിയോ അടുത്ത ചൊവ്വാഴ്ച്ച മുതൽ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

ഇനി ഈ സെമി ഫൈനലിലെ അവസാന മൂന്ന് മത്സരാർത്ഥികളുടെ പാട്ടുകൾ കേൾക്കാം.

 

ധനം എന്ന ചിത്രത്തിനു വേണ്ടി ശ്രീ. പി.കെ ഗോപി രചിച്ച്, ശ്രീ. രവീന്ദ്രൻ മാഷ് സംഗീത സംവിധാനം നിർവ്വഹിച്ച് , പത്മശ്രീ.കെ.എസ് ചിത്ര ആലപിച്ച ‘ചീരപ്പൂക്കൾക്കുമ്മ കൊടുക്കണ’ എന്നുതുടങ്ങുന്ന  ഗാനമാണ് ഈ മെലഡി റൌണ്ടിൽ ശ്രീമതി. റിജാ സിജോ പാടിയിരിക്കുന്നത്. റീജയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=syJa9CDRzBY

 

ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിനു വേണ്ടി ശ്രീ. കാവാലം നാരായണപ്പണിക്കർ എഴുതി ശ്രീ. രവീന്ദ്രൻ മാഷ് സംഗീതം കൊടുത്ത് പത്മശ്രീ. യേശുദാസ് ആലപിച്ച ‘പുലരിത്തൂമഞ്ഞു തുള്ളിയിൽ’ എന്നു തുടങ്ങുന്ന  ഗാനവുമായാണ്  ശ്രീ. സിബി ജോസഫ് എത്തിയിട്ടുള്ളത്. സിബിയുടെ ആലാപനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=3YASjtfPXaU

 

കൂടും തേടി എന്ന ചിത്രത്തിനു വേണ്ടി  ജെറി അമൽദേവ് സംഗീത സംവിധാനം നിർവ്വഹിച്ച് പത്മശ്രീ. യേശുദാസ് ആലപിച്ച‘വാചാലം എൻ മൌനവും’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രീ. സ്റ്റീഫൻ മോനിപ്പള്ളിയാണ്.

https://www.youtube.com/watch?v=Xs_DkyMrBVM




കൂടുതല്‍വാര്‍ത്തകള്‍.