CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 6 Minutes 49 Seconds Ago
Breaking Now

അഞ്ചാമത് മണിമല സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി... എല്ലാ മണിമലക്കാർക്കും മെയ് 31 ന് പ്രസ്റ്റണിലേക്ക് സ്വാഗതം

മണിമലയില്‍  നിന്നും മണിമലയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും UKയിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ മണിമല സംഗമത്തിന്റെ  ആഞ്ചാമത് ഒത്തുചേരല്‍ മെയ് 31 നു മാൻചെസ്റ്ററിലെ പ്രസ്റ്റണിൽ വെച്ച് ഉച്ചക്ക് ശേഷം 2.30 മുതല്‍ 12 മണി വരെ  നടത്തപെടുന്നു .മണിമലയെ കൂടാതെ മണിമലയുടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ളവരെയും ഈ സംഗമത്തിലേക്കു സ്വാഗതം ചെയുന്നു

 ഇപ്രാവശ്യം വിശിഷ്ട അഥിതികള്‍ ആയി നമ്മുടെ ആത്മീയ ഗുരുവും മണിമലകാരുടെ സ്വന്തവും ആയ ഫാ. തോമസ്‌  തൈകൂട്ടവും,  UK യിലെ അറിയപെടുന്ന സാമൂഹിക പ്രവര്‍ത്തകനും എല്ലാ മലയാളിക്കും പ്രിയപ്പെട്ട സോണി  ചാക്കോയും ..പിന്നെ മണിമലയുടെ സ്വന്തവും ലോകം എമ്പാടും ശിഷ്യ ഗണങ്ങളാല്‍ അനുഗ്രഹീതരായ ജോണ്‍.   പി. ജോണ്‍  (കൊച്ചുമോന്‍  മാഷ് ) , ജോബ്‌ അനിതോട്ടത്തിൽ സാറിന്റെയും സാന്നിധ്യം പ്രത്യേകം തന്നെ എടുത്തു പറയേണ്ടതാണ് .

 

മണിമലക്കാരുടെ തനതു രുചിയില്‍ മണിമലക്കാര്‍ തന്നെ ഉണ്ടാക്കുന്ന ഫുഡ് ഇപ്രാവശ്യത്തെ പ്രേത്യേകതയാണ്. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും നടത്തപെടുന്നതാണ്.യുകെയുടെ പല ഭാഗങ്ങളില്‍ ചിതറി കിടക്കുന്ന എല്ലാവര്‍ക്കും പരസ്പരം പരിചയപ്പെടാനും സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിക്കാനും , പരിചയങ്ങള്‍ പുതുക്കുവാനും ഏവരെയും സ്വാഗതം ചെയുന്നു . ദൂരെ സ്ഥലങ്ങളില് നിന്നുള്ളവര് നേരത്തെ അറിയിക്കുന്ന പക്ഷം  ഹോട്ടലുകളില്‍ താമസസൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സംഗമത്തിന്റെ ഭാരവാഹികള് അറിയിച്ചു. ഈ കൂട്ടായ്മ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ എല്ലാ മണിമലകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 

ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ സഘാടകരുമായി ബന്ധപ്പെടുക .

രജിസ്‌ട്രേഷനും കൂടുതല് വിവരങ്ങള്‍ക്കും ബന്ധപ്പെടുക

 

Job              07846619263

Anish           07809736144

Alex             07900993123

Ani Joseph  07738555191

Jomon         07877679539

 

Venue Address:

 

GRIMSARGH VILLAGE HALL

PRESTON ROAD

GRIMSARGH

PRESTON

PR2 5JS

 




കൂടുതല്‍വാര്‍ത്തകള്‍.