CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 7 Seconds Ago
Breaking Now

യുക്മ സ്റ്റാർ സിംഗർ സീസണ്‍ വണ്‍ സെമിഫൈനലിന്റെ വിധിനിർണ്ണയം കഴിഞ്ഞു. ആദ്യ ഭാഗ വീഡിയോ കാണാം

യു കെ യിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിന് യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുക്മ സ്റ്റാർ സിംഗർ സീസണ്‍ വണ്‍ എന്ന സംഗീത മൽസരത്തിന്റെ സെമിഫൈനൽ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ജൂണ്‍ 8-ന് ലെസ്ടരിലെ അഥീന തീയേറ്ററിൽ വച്ച് പദ്മശ്രീ കെ എസ് ചിത്രയുടെയും മറ്റു ജഡ്ജുമാരുടെയും മുമ്പിൽ   യുക്മ സ്റ്റാർ സിംഗർ സീസണ്‍ വണ്‍ ഫൈനൽ മത്സരത്തിൽ പാടുന്നതിന് അവസരം ലഭിക്കുന്നത് സെമിഫൈനൽ മത്സരത്തിൽ വിജയിക്കുന്ന അഞ്ചുപേർക്ക് മാത്രമായിരിക്കും. ഇതുവരെ നടന്ന മത്സരങ്ങളുടെ എല്ലാം വിധിനിർണ്ണയം നടത്തിയത് പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ ടി പി നിഷാന്ത് ആണ്. സെമിഫൈനൽ മത്സരങ്ങളുടെ വിധിനിർണ്ണയവും ആദ്ദേഹം ആണ് വീഡിയോ ആയി അയച്ചു തന്നിരിക്കുന്നത്. ഈ വാർത്തയോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വിധിനിർണ്ണയത്തിന്റെ വീഡിയോ കാണാവുന്നതാണ്. 

മെലഡി ഗാനങ്ങളിൽ നടന്ന ഈ മത്സരത്തിൽ ഡോണ തെരേസ ജോസഫ് ആലപിച്ച തേനും വയമ്പും എന്നാ ഗാനത്തിന്റെയും, അലൻ ആന്റണി ആലപിച്ച അനുരാഗിണീ എന്ന ഗാനത്തിന്റെയും ആരുഷി ജയ്മോൻ ആലപിച്ച പൂമാനമേ എന്നാ ഗാനത്തിന്റെയും വിധിനിർണ്ണയം ആണ് ജഡ്ജ് ടി പി നിഷാന്ത് നിർവഹിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.