CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 53 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യയുടെ ഇരുപത്താറാമത് ധനസഹായമായ 72,000 രൂപ കൈമാറി

വോക്കിംഗ് കാരുണ്യയുടെ ഇരുപത്താറാമത് ധനസഹായം കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ പൂഴിക്കലിലുള്ള ബെന്നിക്ക് കൈമാറി. കയ്യാല പണിക്കാരനായിരുന്ന ബെന്നി വര്‍ഷങ്ങളോളമായി ഹൃദയത്തിന്റെ തകരാറു മൂലം തൊഴില്‍ ചെയ്യാനാകാതെ ചികില്‍സയിലാണ്. സ്വന്തമായി  കയറികിടക്കാന്‍ ഒരു കൂര പോലുമില്ലാതെ ബെന്നിയും കുടുംബവും 1500 രൂപാവാടക നല്കിയാണ് താമസിക്കുന്നത്. ബെന്നിയുടെ  ഹൃദയത്തിന്റെ രണ്ടു വാല്‍വുകളും പൂര്‍ണ്ണമായി തകരാറിലാണ്. നിത്യ ചിലവുകള്‍ക്കായി കഷ്ടപെടുന്ന  ബെന്നിയുടെ കുടുംബത്തിന് വിദഗ്ധ ചികിത്സകളെ കുറിച്ച് ചിന്തിക്കുവാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ന്. ബെന്നിയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുവാന്‍ തന്നെ പ്രതിമാസം മരുന്നിനായി 5000 ല്‍ അധികം രൂപ  ചിലവാക്കേണ്ടതുണ്ട്.

ഹൃദയ വാല്‍വിന്റെ ചികിത്സയ്ക്കായി ഭീമമായ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന ബെന്നിയെ കുറിച്ചറിഞ്ഞ വോക്കിംഗ് കാരുണ്യ മെയ് മാസത്തെ സഹായധനം ബെന്നിയ്ക്കും കുടുംബത്തിനും നല്കുന്നതിനായി തിരഞ്ഞെടുക്കുകയായിരുന്നു. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി വാലാച്ചിറ പള്ളി വികാരി ഫാദര്‍ മാത്യു അറക്കപറമ്പില്‍ 72,000 രൂപയുടെ ചെക്ക് ബെന്നിയ്ക്ക് കൈമാറി.തദവസരത്തില്‍വാലാച്ചിറ പഞ്ചായത്ത് മെമ്പര്‍ ജോമോന്‍ പുതുക്കരി,വോക്കിംഗ്കാരുണ്യ ചാരിറ്റി മെമ്പര്‍ ജോസ് ദേവസ്യയുടെ സഹോദരന്‍ ചാക്കോ ദേവസ്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അന്നന്നത്തെ ചിലവിനായി കഷ്ടപ്പെടുന്ന ഈ അവസരത്തില്‍ കിട്ടിയ ഈ സഹായത്തിനു ബെന്നിയും കുടുംബവും വോക്കിംഗ് കാരുണ്യക്കും യുകെയിലെ നല്ലവരായ മലയാളികള്‍ക്കും നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.