CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 20 Seconds Ago
Breaking Now

മാഞ്ചെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഏകദിന വിനോദയാത്ര നാളെ

മാഞ്ചെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സൗത്ത്പോര്‍ട്ടിലേയ്ക്കുള്ള ഏകദിന വിനോദയാത്ര നാളെ. സൗത്ത്പോര്‍ട്ടിലെ ഫെന്‍ബി ബീച്ചിലേയ്ക്കാണ് സന്ദന്‍ശനം. രാവിലെ എട്ടരയ്ക്ക് ബാഗുളി സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നിന്ന് യാത്രതിരിക്കുന്ന സംഘം രാത്രി മടങ്ങിയെത്തും.

വോളിബോള്‍ , പട്ടം പറത്തല്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പറ്റിയ നിരവധി വിവിധ മത്സരങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും യാത്രയുടെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ എക്സിക്യുട്ടീവ്‌ അംഗങ്ങളുമായോ ടൂര്‍ കോ- ഓര്‍ഡിനെറ്റര്‍ സിബി മാത്യുവുമായൊ ബന്ധപ്പെടണം.

അസോസിയേഷന്റെ ഈ വര്‍ഷത്തെ സ്പോര്‍ട്സ് ഡേയും ബാര്‍ബി ക്യൂ പാര്‍ട്ടിയും ജൂണ്‍ 25 ന് നടക്കും. റഷോമിലെ യാറ്റ്ഫീല്‍ഡ് പാര്‍ക്കിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.