CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 41 Minutes 28 Seconds Ago
Breaking Now

smc Birmingam ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സീറോ മലബാര്‍ സഭ ബര്‍മ്മിങ്ഹാം അതിരൂപത പ്രഥമ ബൈബിള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാലില്‍ പരം സ്റ്റേജുകളിലായി 320 ല്‍ പരം മത്സരാര്‍ത്ഥികളാണ് ബൈബിള്‍ കലോത്സവത്തില്‍ മത്സരിക്കുക.മെയ് മാസം 28ാംതിയതി രാവിലെ 9 മണിമുതല്‍ വൈകുന്നേരം ആറു മണിവരെയാണ് മത്സരങ്ങള്‍ അരങ്ങേറുക.വൈകീട്ട് 6 മണിക്ക് സമാപന സമ്മേളനവും സമ്മാനവിതരണവും.രാവിലെ 9 മണിക്ക് പ്രഥമ ബൈബിള്‍ കലോത്സവം ഉദ്ഘാടനം എസ് എം സി സെന്‍ട്രല്‍ കമ്മറ്റിയും ബഹു വൈദീകനായ സോജി ഓലിക്കല്‍,ഇയിംസണ്‍ കരിപ്പായി എന്നിവരുടെ നേതൃത്വത്തില്‍ നടക്കൂ.

 

അന്നേ ദിവസം 8 pmന് ആഘോഷമായ മലയാളം പാട്ടു കുര്‍ബാന ഫാ.സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെടുന്നതാണ്. സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.അതുപോലെ കോച്ച് ബസ് പാര്‍ക്ക് ചെയ്യുന്നകിനുള്ള സൗകര്യവും മത്സരങ്ങളില്‍ ഒഴിച്ചുള്ള എല്ലാവര്‍ക്കും പ്രവേശന ഫീസ് 2 പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട് .എല്ലാവര്‍ക്കും wrist band  നിര്‍ബന്ധമായിരിക്കും.

 

രാവിലെ മുതല്‍ രാത്രവരെ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കുന്ന ഫുട് സ്റ്റാള്‍ തയ്യാറാക്കിയിട്ടുണ്ട് ആവശ്യക്കാര്‍ക്ക് ആവശ്യാനുസരം ലഭ്യമാണ്.കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ആഹാരം ലഭ്യമാണ്.

 

എസ്എംസിയുടെ cym unitന്റെ മേല്‍ നോട്ടത്തില്‍ ശീതള പാനീയം സ്റ്റാള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതാണ്.അതുപോലെ തന്നെ വില കൂടിയ സമ്മാനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി  Raffles tickets എസ്എംസിയുടെ സ്റ്റാളില്‍ നിന്ന് ലഭ്യമാണ്.പ്രസ്തുത ബൈബിള്‍ കലോത്സവത്തിന് നിങ്ങള്‍ എല്ലാവരും എസ്എംസി ബര്‍മ്മിങ്ഹാം ക്ഷണിച്ചു കൊള്ളുന്നു.

വിലാസം

 

cardinal wiseman

 

catholic school an language college

potters green road

Coventry CV 2 AJ




കൂടുതല്‍വാര്‍ത്തകള്‍.