CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 17 Minutes 51 Seconds Ago
Breaking Now

ക്‌നാനായ തറവാട് അടുത്തവര്‍ഷം ജൂണ്‍ 30ന് മുമ്പ്: ബെന്നി മാവേലില്‍

യു കെയിലെ ക്‌നാനായ കത്തോലിക്കരുടെ സ്വപ്‌നസാക്ഷാല്‍ക്കാരമായ ആസ്ഥാനമന്ദിരം അടുത്തവര്‍ഷം ജൂണ്‍ 30ന് മുമ്പായി സാധ്യമാകുമെന്ന് യു കെ കെ സി എ പ്രസിഡന്റ് ബെന്നി മാവേലില്‍ .ലീഡ്‌സ് യൂണിറ്റില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ഏകദേശം ഇരുപത്തഞ്ചിലധികം യൂണിറ്റുകളില്‍ സന്ദര്‍ശിച്ച ബെന്നി മാവേലിയും സഹപ്രവര്‍ത്തകരും ആസ്ഥാനമന്ദിരത്തിന്റെ ആവശ്യകതയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സുവ്യക്തമായ ഉത്തരമാണ് ഓരോ അംഗങ്ങള്‍ക്കും നല്‍കുന്നത്. ചാരിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യു കെ കെ സി എയ്ക്ക് കൗണ്‍സില്‍ ടാക്‌സ് ഇളവ് ലഭിക്കും. ഉപയോഗത്തിനനുസൃതമായ വൈദ്യുതി - ഗ്യാസ് ചെലവുകള്‍ വാടകയിനത്തില്‍ കണ്ടെത്തുവാന്‍ സാധിക്കുന്നതിനാല്‍ ആസ്ഥാന മന്ദിരത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ആശങ്കയ്ക്കും സ്ഥാനമില്ലെന്നും ബെന്നി മാവേലി പറഞ്ഞു.

ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും ക്‌നാനായ സമുദായത്തിന്റെ വരുംതലമുറയ്ക്കായുള്ള വ്യക്തമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഒരു കുടുംബത്തിന് മുന്നൂറ് പൗണ്ട് മുതല്‍ ആസ്ഥാനമന്ദിരത്തിനായി നല്‍കുക വഴി ഈ വര്‍ഷം ഡിസംബര്‍ 30ന് മുമ്പായി ഓരോ അംഗങ്ങളും നല്‍കുകയും തുടര്‍ന്ന് ക്‌നാനായക്കാരുടെ അഭിമാനമായ തറവാട് മിഡ്‌ലാന്റ്‌സില്‍ വാങ്ങുകതന്നെ ചെയ്യും. തുടര്‍ന്ന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഓരോ റീജിയണുകളിലും ക്‌നാനായ ഭവന്‍ വാങ്ങുന്നതിനുവേണ്ട നടപടികള്‍ ആരംഭിക്കും.

ജൂണ്‍ 287ന് ബഥേലില്‍ നടത്തപ്പെടുന്ന യു കെ കെ സി എ കണ്‍വന്‍ഷനില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേറി കാര്‍മിത്വം വഹിക്കും. റാലിക്കുശേഷം പൊതുസമ്മേളനം അവാര്‍ഡുദാനമടക്കം പരമാവധി ഒരു മണിക്കൂര്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂവെന്നും യൂണിറ്റുകളുടെ കലാപരിപാടികള്‍ക്കും സൗഹൃദങ്ങളും ബന്ധങ്ങളും പുതുക്കുന്നതിനുവേണ്ടി പരമാവധി സമയം ഓരോ ക്‌നാനായക്കാരനും ലഭിക്കും.

യുകെയിലെ ക്‌നാനായ കത്തോലിക്കരുമായി രൂപത നേതൃത്വത്തിന് കൂടുതല്‍ ആത്മീയത പുലര്‍ത്തുവാന്‍ മാര്‍ ജോസഫ് പണ്ടാരശേരി അടുത്ത എട്ടുമാസത്തിനുള്ളില്‍ എല്ലാ റീജിയണുകളിലും സന്ദര്‍ശിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ബെന്നി മാവേലി പറഞ്ഞു.

സഭാ വിശ്വാസത്തിലധിഷ്ഠിതമായ പാരമ്പര്യത്തിലും ആചാരങ്ങളിലും അടിയുറച്ച് ഒരൊറ്റ ജനതയായി ക്‌നാനായ സമൂഹം മുന്നേറുക തന്നെ ചെയ്യുമെന്നും ദൈവിക പരിപാലനയില്‍ 17 നൂറ്റാണ്ടുകാലത്തിലധികമായി വിശ്വാസ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ജനത ഇച്ഛാശക്തിയോടെ മുന്നേറുമെന്നും ബെന്നി മാവേലി കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.