CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 49 Seconds Ago
Breaking Now

മാഞ്ചെസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മെയ് മാസ വണക്ക സമാപനം 31 ന്

KCAM ന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വണക്ക മാസ ആചരണത്തിന്റെ   സമാപനം ഈ മാസം 31 ന്. വിഥിൻ ഷോ സെന്റ്‌ ജോണ്‍സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മുതലാണ്‌ പരിപാടികൾ. പരിശുദ്ധ ജപമാലയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വണക്ക മാസ സമാപനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനയും നടക്കും. കേരള ക്രൈസ്തവർക്കിടയിൽ പരമ്പരാഗതമായി നടന്നു വരുന്ന മെയ് മാസ വണക്കം കഴിഞ്ഞ അഞ്ചു വർഷമായി കാത്തലിക് അസോസിയേഷൻ തുടർച്ചയായി നടത്തി വരികയാണ്. വണക്ക മാസ സമാപനത്തിൽ പങ്കെടുത്തു പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ തേടി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടാതെ അസോസിയേഷന്റെ ഈ വർഷത്തെ സ്പോർട്സ് ഡേയും ബാർബിക്ക്യൂ പാർട്ടിയും ജൂണ്‍ 28 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങളുടെയും ,ദുഖ വെള്ളിയാഴ്ച വയിറ്റ് നാൻസി മലമുകളിലേക്ക് നടത്തിയ കുരിശിന്റെ വഴിയുടെയും ചിത്രങ്ങൾ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക      




കൂടുതല്‍വാര്‍ത്തകള്‍.