CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 11 Seconds Ago
Breaking Now

കുട്ടനാട് പുത്തൻ ചുണ്ടൻ മലർത്തൽ ചടങ്ങ് ലെസ്റ്ററിൽ നടന്നു

2014 ജൂണ്‍ 28 നു ശനിയാഴ്ച രാവിലെ 10 മണിക്ക് നീറ്റിലിറങ്ങാൻ തയ്യാറാകുന്ന കുട്ടനാട് പുത്തൻ ചുണ്ടന്റെ നിർമാണത്തിന്റെ ഭാഗമായ വള്ളം മലർത്തൽ ചടങ്ങ് ലെസ്റ്ററിൽ നടന്നു. ആദ്യ പടിയായ ഉളിക്കുത്തൽ ചടങ്ങ് ലിവർപൂളിൽ വച്ച് ഫെബ്രുവരിയിൽ നടന്നിരുന്നു. ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കടുത്തു.    

ആലപ്പുഴ, കോട്ടയം പത്തനംത്തിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന 15 പരം പഞ്ചായത്തുകൾ ചേരുന്നതാണ് കുട്ടനാട്. അവിടെ നിന്നും യുകെയിലേക്ക് കുടിയേറിയ കുട്ടനാടൻ മക്കൾ ലെസ്റ്ററിൽ ഒന്നിച്ചു കൂടുമ്പോൾ അത് യുകെ മലയാളികളുടെ സംഗമങ്ങളുടെ ചരിത്രത്തിലെ നാഴിക കല്ലാണ്. യുകെയിലെ സംഗമങ്ങൾ എല്ലാം ഒരു പഞ്ചായത്തോ, ഇടവകയോ അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ പേരിലാകുമ്പോൾ ഇത്രയും വിശാലമായ ഭൂമികയിൽ നിന്നും ഒന്ന് കൂടുന്നത് ഒരു ചരിത്രമാണ്. 

കുട്ടനാടൻ മക്കളുടെ ഒരുമയും പെരുമയും ഉയർത്തിക്കാണിക്കുന്ന ചുണ്ടൻ വള്ളം കളിയുടെ രീതിയിൽ ആണ് ഈ വർഷത്തെ കുട്ടനാടൻ സംഗമവും. യുകെയിലെയും കുട്ടനാടിലെയും സാംസ്കാരിക പ്രമുഖർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 

ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ചിലെ പാരിഷ് ഹാളിൽ തകഴി ശിവശങ്കര പിള്ള നഗറിൽ രാവിലെ 10 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. കുട്ടികൾക്കുള്ള വഞ്ചിപ്പാട്ട് കളരിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. വനിതകളുടെ വള്ളം കളി, കുട്ടനാടൻ തനിമയുള്ള കലാപരിപാടികൾ, വിഭവ സമൃദ്ധമായ സദ്യ എന്നിവയുണ്ടാകും. പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ജൂണ് ഒന്നിന് മുൻപായി ജനറൽ കണ്‍വീനർമാർ, പ്രോഗ്രാം കോ - ഓർഡിനെറ്റർ ജോണ്‍സൻ ജോർജിനെയോ ബന്ധപ്പെടെണ്ടതാണ് .

ആറാം വർഷം നടക്കുന്ന ഈ കുട്ടനാട് സംഗമം ഒരു വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ലസ്റ്ററിൽ നടക്കുന്നത്. അവലോകന യോഗത്തില്‍ ജോര്‍ജ് ജോസഫ് കളപ്പുരക്കല്‍, ബിനു കാട്ടാമ്പള്ളി തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് റോയി മൂലങ്കുന്നം, സെക്രട്ടറി ആന്റണി പുരവടി, ട്രഷറര്‍ സുബിൻ പെരുമ്പള്ളി തുടങ്ങിയവർ നേരിട്ടും വീഡിയോ കോണ്‍ഫ്രൻസ് മുഖാന്തിരവും സന്നിഹിതരായിരുന്ന യോഗത്തിൽ ജേക്കബ് കുര്യാളശ്ശേരി , ഷിജു ജോസഫ് , ജോണ്‍സണ്‍ ജോർജ്ജ് , ജോബി ജോസഫ് വിവിധ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .

കൂടുതൽ വിവരങ്ങൾക്ക്:-

ജോർജ്ജ് ജോസഫ് കളപ്പുരക്കൽ  :- 07737654418

ബിനു കാട്ടാമ്പള്ളി  :- 07809491206

ജോണ്‍സണ്‍ ജോർജ്ജ് (പ്രോഗ്രാം കണ്‍വീനർ) :- 07877680665  






കൂടുതല്‍വാര്‍ത്തകള്‍.