CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 57 Seconds Ago
Breaking Now

ബിർമിങ്ങ്ഹാം അതിരൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ഇന്ന് കവന്ട്രിയിൽ തുടക്കം കുറിക്കും.

സീറോ മലബാർ സഭ ബിർമിങ്ങ് ഹാം അതിരൂപതാ പ്രഥമ ബൈബിൾ കലോത്സവത്തിന്  ഇന്ന്  രാവിലെ ഒൻപത് മണിക്ക് തുടക്കമാകും. രാവിലെ ഒൻപത്  മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ്  കലോത്സവം രൂപ കല്പന ചെയ്തിരിക്കുന്നത് . രാവിലെ എട്ട് മണിക്ക് ഫാ സോജി ഓലിക്കൽ അച്ഛന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയോടുകൂടി ബൈബിൾ കലോത്സവത്തിന്  തുടക്കമാകും.

കലോത്സവം ഉത്ഘാടനം രാവിലെ 9.30 ന് എസ് എം സി ബിർമിങ്ങ് ഹാം സെൻട്രൽകമ്മിറ്റിയുടെയും ഫാ. സോജി ഓലിക്കൽ, ഫാ ജയിംസണ്‍  കരിപ്പായി എന്നിവരുടെയും നേതൃത്വത്തിൽ നടത്തപ്പെടും. നാലിൽപരം സ്റ്റേജ്കളിലായി ഒരേ സമയം വിവിധയിനം കലാപരിപാടികൾ അരങ്ങേറും. ക്രൈസ്തവ മൂല്യങ്ങൾക്ക് മുൻഗണന കൊടുത്തു കൊണ്ട് കുട്ടികളുടെയും വ്യക്തികളുടെയും കലാ, സാഹിത്യ , സാംസ്ക്കാരിക , സാമൂഹിക ചേതനകളെയും കഴിവുകളെയും ഉണർത്തുന്നതിനും അതുപോലെ തന്നെ അവരുടെ വ്യക്തിത്വ വികസനവും ലക്‌ഷ്യം വച്ച് കൊണ്ടാണ്  ബൈബിൾ കലോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്.

വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യുവാൻ സൗകര്യമുണ്ടായിരിക്കുന്നതാണ്,  അതുപോലെ തന്നെ കോച്ച് ബസ്‌ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾ ഒഴിച്ചുള്ള എല്ലാവർക്കും പ്രവേശന ഫീസ്‌ രണ്ട് പൗണ്ടായി നിജപ്പെടുത്തിയിരിക്കുന്നു. എല്ലാവർക്കും റിസ്റ്റ്  ബാൻഡ് നിർബന്ധമാക്കിയിരിക്കുന്നു.രാവിലെ മുതൽ രാത്രി വരെ ഫുൾ ടൈം തുറന്നു പ്രവർത്തിക്കുന്ന ഫുഡ്‌  സ്റ്റാൽലിൽനിന്ന് മിതമായ നിരക്കിൽ ഭക്ഷണ പാനീയങ്ങൾ ലഭ്യമാണ്. കുട്ടികൾക്കുള്ള പ്രത്യേക ഭക്ഷണവും തയ്യാറാക്കിയിരിക്കുന്നു.

എസ് എം സി സെൻട്രൽ എക്സിക്ക്യൂട്ടീവ്  കമ്മിറ്റി സ്പോണ്‍സർ ചെയ്ത ഐ പാഡ്  ഒന്നാം സമ്മാനം ലഭിക്കുന്ന രീതിയിൽ റാഫിൽസ്  ടിക്കറ്റ്സ് ഒരു പൗണ്ട് നിരക്കിൽ ലഭ്യമാണ് . അതുപോലെ തന്നെ എസ് എം സി യുടെ സി വൈ എം  യൂണിറ്റിന്റെ  മേൽനോട്ടത്തിൽ സ്റ്റോക്ക് ഓണ്‍ ട്രെന്റിൽ നിന്നുള്ള ജോബി ജോസ് സ്പോൻസർ ചെയ്ത ശീതള പാനീയങ്ങൾ സ്റ്റാളിൽ നിന്ന്  ലഭ്യമാണ് . ബൈബിൾ കലോത്സവത്തിന് എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട് ഏവരെയും എസ് എം സി ബിർമിങ്ങ്ഹാം കലോത്സവ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു .

വിലാസം :- 

CARDINAL WISEMAN CATHOLIC SCHOOL , POTTERS GREEN ROAD , COVENTRY CV 2 2AJ

           

       




കൂടുതല്‍വാര്‍ത്തകള്‍.