CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Seconds Ago
Breaking Now

IPC UK AND IRELAND റീജിയൻ 7ാംമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ നാളെ മുതല്‍

IPC UK AND IRELAND Re-gion 7ാംമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് 6 മണി മുതല്‍ Derby Moor Sport college,Moor way lane,Lettle over,Derby ,DE232FS ല്‍ ആരംഭിക്കുന്നു.

റിജ്യണ്‍ സെക്രട്ടറി പാസ്റ്റര്‍ സി ടി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ആത്മീയ സമ്മേളനം റീജ്യണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും.റവ.ഫാ വല്‍സണ്‍ എബ്രഹാം(യുഎസ്എ),പാസ്റ്റര്‍ ഫിലിപ്പ് പി തോമസ് ,കേരള എന്നിവര്‍ ദൈവ വചനം ശുശ്രൂഷിക്കും.

പാസ്റ്റര്‍ തോംസണ്‍ സാമിന്റെ നേതൃത്വത്തില്‍ റിജ്യണ്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കും.

31 ശനിയാഴ്ച രാവിലെ 9 മാ മുതല്‍ പൊതു സമ്മേളനം.ഉച്ചയ്ക്ക് 2 pm മുതല്‍ സഹോദരി സമാജം.3pm മുതല്‍ PYPA (യുവജന സമ്മേളനം),വൈകീട്ട് 6 മുതല്‍ പൊതു സമ്മേളനം.ജൂണ്‍ 1ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ റിജ്യണിലെ എല്ലാ സഭകളുടെ സംയുക്ത ആരാധന നടക്കും.

പാസ്‌റ്റേഴ്‌സ് ബാബു ജോണ്‍,വിനോദ് ജോര്‍ജ്,മനോജ് എബ്രഹാം,ബ്രദര്‍.കെ ടി തോമസ്,ബ്രദര്‍.സാം മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.ദൈവസാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്ന മൂന്ന് ദിനത്തിലേക്ക് നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

പാസ്റ്റര്‍ സി ടി എബ്രഹാം 07828104772

 

ബ്രദര്‍ ജോയ് ബേബി07804822438

 

ബ്രദര്‍ ഷിബു തോമസ്07758077242

 

ബ്രദര്‍ ജോണ്‍ മാത്യു 07528294781

 




കൂടുതല്‍വാര്‍ത്തകള്‍.