CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 31 Seconds Ago
Breaking Now

എസ് എം സി ബിർമിങ്ങ്ഹാം പ്രഥമ ബൈബിൾകലോത്സവം ജന പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ....

മെയ്‌ ഇരുപത്തിയെട്ടിന്  കോവൻട്രിയിൽ വച്ച് നടന്ന എസ് എം സി പ്രഥമ ബൈബിൾ കലോത്സവം പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്  വൻ ജനപങ്കാളിത്തം കൊണ്ടും കലാമത്സരങ്ങൾ കൊണ്ടും വൻ വിജയമായി. രാവിലെ 9.30 ന്‌ ഉത്ഘാടനം എസ് എം സി സെൻട്രൽ കമ്മിറ്റിയുടെയും ഫാ ജയ്‌സണ്‍ കരിപ്പായി , ഫാ സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ബൈബിൾ കലോത്സവത്തിന് തിരി തെളിഞ്ഞു .

ഫാ ജയ്‌സണ്‍ കരിപ്പായി , ഫാ സോജി ഓലിക്കൽ എന്നിവരുടെ സന്ദേശത്തിന്  ശേഷം കലാപരിപാടികൾ രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 6.30 ന് തിരശീല വീണു . വിവിധ മാസ്സ് സെന്ററുകളിലെ മുന്നൂറ്റി ഇരുപതിലധികം കുട്ടികൾ നാല് സ്റ്റേജ്കളിലായി ഒരേ സമയം വിവിധയിനം ബൈബിൾ കലാപരിപാടികൾ അരങ്ങേറി. ഭൂരിപക്ഷം വിധികർത്താക്കളും  വൈദീകരും സിസ്റ്റെഴ്സം ആയിരുന്നു. അവർ എല്ലാം വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരാണ് .അതുപോലെ കലാപ്രതിഭയും ഡാൻസർമാരും ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നു. വിധി നിർണ്ണയിക്കാൻ ബുദ്ധിമുട്ടുള്ള രീതിക്ക് ഓരോ മത്സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ബഹുമാനപ്പെട്ട ജഡ്ജ്സിന്റെ മികവ് യാതൊരുവിധ തർക്കങ്ങൾക്കും അലോസരങ്ങൾക്കും ഇട നല്കിയില്ല .

എസ് എം സി സെൻട്രൽ കമ്മിറ്റി സ്പോൻസർ ചെയ്ത ആപ്പിൾ ഐ പാഡ് , സാംസങ്ങ് ഗാലക്സി ടാബ് ലറ്റ് എന്നിവ റാറ്റിൽ നറുക്കെടുപ്പിലൂടെ ഭാഗ്യവാന്മാർക്ക് നല്കുകയുണ്ടായി . രാവിലെ ഒൻപത് മുതൽ വൈകിട്ട് 7.30 വരെ ഫുൾ ടൈം ഫുഡ്‌ സ്റ്റാൾ തുറന്നു പ്രവർത്തിച്ചിരുന്നു.  അതു പോലെ തന്നെ സി വൈ എം നേതൃത്വത്തിൽ ലഘു പാനീയ സ്റ്റാൾ പ്രവർത്തിച്ചു.

ബൈബിൾ കലോത്സവത്തിന് കോവൻട്രി മാസ് സെന്ററിലെ കൈക്കാരന്മാരും കമ്മിറ്റിക്കാരുടെയും ടീച്ചേഴ്സിന്റെയും അംഗങ്ങളുടെയും അകമഴിഞ്ഞ സഹായവും പ്രോത്സാഹനവും ഉത്തേജനമേകി. അതുപോലെ തന്നെ എസ് എം സി സെൻട്രൽ എക്സിക്ക്യൂട്ടീവ് മെമ്പേഴ്സ്, വിവിധ മാസ് സെന്ററുകളിലെ കൈക്കാരന്മാർ , ടീച്ചേഴ്സ് , കമ്മിറ്റികൾ, എസ്എംസിയുടെ പോഷക സംഘടനകളായ  സി വൈ എം ,സാവിയോ ഫ്രണ്ട്സ് , ഫാമിലി യൂണിറ്റ്, സണ്‍‌ഡേ സ്കൂൾ എന്നിവയുടെ കൂട്ടായ പ്രവർത്തനമാണ് മുന്നൂറ്റി ഇരുപതിൽപരം കുട്ടികൾ 39 ഇനങ്ങളിലായി 900 പരം മത്സരങ്ങൾ നടന്ന ബൈബിൾ കലോത്സവം വൻവിജയമാക്കി മാറ്റിയത്‌. പരിപാടികൾ വിജയകരമാക്കി മാറ്റിയ എല്ലാവർക്കും എസ്എംസി ബിർമിങ്ങ്ഹാം നന്ദി അറിയിച്ചു കൊള്ളുന്നു.

         

   

     




കൂടുതല്‍വാര്‍ത്തകള്‍.