CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 21 Seconds Ago
Breaking Now

യുക്മ അലൈഡ് ചിത്രഗീതം, മുഴുവന്‍ കലാകാരന്മാര്‍ക്കും വിസ ലഭിച്ചു

ജൂണ്‍ 6,7,8 തീയതികളിലായി യു കെ യിലെ ന്യൂപോര്‍ട്ട്, ഈസ്റ്റ്ഹാം, ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ യു കെ യിലെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സ്‌പോണ്‌സര്‍ഷിപ്പോടെ, ഫ്രണ്ട്‌സ് യുണൈട്ടഡിന്റെ ബാനറില്‍ യുക്മ അവതരിപ്പിക്കുന്ന യുക്മ അലൈഡ് ചിത്രഗീതം പ്രോഗ്രാമില്‍ കേരളത്തില്‍ നിന്നും പദ്മശ്രീ കെ എസ് ചിത്രയുടെ നേതൃത്വത്തില്‍ എത്തുന്ന സംഘത്തിലെ 15 പേര്‍ക്കും യു കെ യില്‍ എത്തുന്നതിനുള്ള വിസ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു.  പദ്മശ്രീ കെ എസ് ചിത്രയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, രമേഷ് പിഷാരടി, നിഷാദ്, ടിനു ടോളന്‍സ്,  ഷെര്‍ഡിന്‍ തോമസ് തുടങ്ങിയ കലാകാരന്മാരും, ഐഡിയ സ്റ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ ഉള്ള ഉപകരണ സംഗീത വിദഗ്ദ്ധര്‍ ആയ  സുതേന്തു, ഗണേശന്‍, ബിജു, ഹരി,ശശി തുടങ്ങിയവര്‍ക്കും, പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ ആയ ടി പി ഫ്രാന്‍സീസിനും ആണ് വിസ ലഭിച്ചിരിക്കുന്നത്. യു കെ യില്‍ പല പ്രമുഖ പ്രോഗ്രാമുകളും പ്രഖ്യാപിച്ചിട്ട് അവസാന നിമിഷം വിസ ലഭിച്ചില്ല എന്ന കാരണത്തിന്റെ പേരില്‍ മാറ്റി വക്കപ്പെടുമ്പോള്‍, യുക്മ പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുഴുവന്‍ പേര്‍ക്കും വിസ ലഭിച്ചു എന്ന സന്തോഷ വാര്‍ത്ത യുക്മയുടെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുകയാണ്.

ജൂണ്‍ ആറാം തീയതി ന്യൂപോര്‍ട്ടിലെ ന്യൂപോര്‍ട്ട് സെന്ററിലും, ഏഴാം തീയതി ഈസ്റ്റ് ഹാമിലെ വാല്‍ത്താംസ്‌റ്റൊ ഹാളിലും , എട്ടാം തീയതി ലെസ്ടറിലെ അഥീനയിലും വച്ചു ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്നണിയോടെ യുള്ള കലാ വിരുന്നാണ് ഈ പ്രതിഭകള്‍ ചേര്‍ന്ന് യു കെ മലയാളികള്‍ക്ക് സമ്മാനിക്കുക. പദ്മശ്രീ കെ എസ് ചിത്രയോടോപ്പം പ്രമുഖ പിന്നണി ഗായകരായ പിന്നണി ഗാന ഗായകരായ നാദിര്‍ഷ, നിഷാദ്, ടിനു ടോളന്‍സ്,  ഷെര്‍ഡിന്‍ തോമസ് തുടങ്ങിയ പ്രമുഖ കലാകാരന്‍മാരും പങ്കെടുക്കുന്ന ഒരു സംഗീത സായാഹ്നം യു കെ യില്‍ ഇതാദ്യമാണ്. ഇവരോടൊപ്പം 'മ'കാരം കൊണ്ട് മലയാളത്തിന്റെ മായികത മാന്ത്രികതയാക്കുന്ന രമേഷ് പിഷാരടിയുടെ നര്‍മ്മവും കൂടി ചേരുമ്പോള്‍ നിറവസന്തവും പൂനിലാവും കൂടി ചേരുന്ന അനുഭൂതിയായിരിക്കും ആസ്വാദകര്‍ക്ക് ലഭിക്കുക.  ഐഡിയ സ്റ്റാര്‍ സിംഗറിനു പിന്നണി ഒരുക്കുന്ന അനൂപിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തുന്ന പിന്നണിയാണ് ഉപകരണസംഗീതം ഒരുക്കുന്നത് എന്നാ പ്രത്യേകതയും ഈ പ്രോഗ്രാമിനുന്ട്. ശ്രുതി ലൈറ്റ് ആന്റ് സൌണ്ട്‌സ് അതിനൂതനമായ ലൈറ്റ് ആന്റ് സൌണ്ട്‌സ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ചിത്രഗീതം പ്രോഗ്രാമിന്റെ സൗണ്ട് എഞ്ചിനീയറിംഗ് നിര്‍വഹിക്കുന്നത് പ്രമുഖ സൗണ്ട് എഞ്ചിനീയറായ ടി പി ഫ്രാന്‍സീസും സിനോ തോമസും ചേര്‍ന്നാണ് ചെയ്യുന്നത്. 

ഈ പ്രോഗ്രാം ആസ്വദിക്കുന്നതിനായി ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍  താഴെ പറയുന്ന സ്ഥലങ്ങളില്‍ ഫോന്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് ടിക്കറ്റുകള്‍ കരസ്ഥമാക്കുക.

 

1. 2014 ജൂണ്‍ ആറാംതീയതി വെള്ളിയാഴ്ച ന്യൂ പോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്റര്‍

 

ബിജു തോമസ്,ന്യൂപോര്‍ട്ട്07875332761, തോമസ്‌കുട്ടി ജോസഫ്, കാര്‍ഡിഫ്07846122982, ബോബി ജോസഫ്,കാര്‍ഡിഫ്07886325383, ജോബി മാത്യു,ന്യൂപോര്‍ട്ട്07460329660, സനീഷ് ചാക്കോ,ന്യൂ പോര്‍ട്ട്07951341524, റ്റോസി  തോമസ്, ന്യൂപോര്‍ട്ട്07877778301, അഭിലാഷ് തോമസ്, വെസ്റ്റ് വെയില്‍സ്  07714994680, ജോജി ജോസ്, സ്വാന്‍സി07912874607, റെജി പീറ്റര്‍07713183350, കൈരളി സ്‌റ്റോര്‍സ്, കാര്‍ഡിഫ് 07947256834, ജഗ്ഗി ജോസ്, ബ്രിസ്‌റ്റോള്‍07717848090, എബി ജോസ്07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440

 

2. 2014 ജൂണ്‍ ഏഴാംതീയതി ശനിയാഴ്ച ഈസ്റ്റ്ഹാം വാല്‍ത്താഹ്‌സ്‌റ്റോ ഹാള്‍

 

ജെയ്‌സണ്‍ ജോര്‍ജ്ജ്07841613973,ജോമോന്‍ കുന്നേല്‍07863210604, അനു.കെ. ജോസഫ്07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍07793452184

 

3. 2014  ജൂണ്‍ എട്ടാംതീയതി ഞായറാഴ്ച ലെസ്റ്ററിലെ ലെസ്റ്റ്ര്‍ അഥീന

 

റോയി ഫ്രാന്‍സിസ്07717754609, ബിനു മാത്യു07883010229, അജയ് പെരുംപാലത്ത്07859320023,അനീഷ് ജോണ്‍07916123248,സോണി ജോര്‍ജ്ജ്07877541649, ബെന്നി പോള്‍07868314250




കൂടുതല്‍വാര്‍ത്തകള്‍.