CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 48 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ കായിക മേളയില്‍ ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍

യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ കായിക മേളയില്‍ ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി.  കഴിഞ്ഞ ഞായറാഴ്ച 11 മണിക്ക് ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ മാത്യു ഉദ്ഘാടനം ചെയ്ത കായിക മത്സരം അംഗ അസോസിയേഷനിലെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ പ്രസിഡന്റ് ജയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  സെക്രട്ടറി കുഞ്ഞുമോന്‍ ജോബ്, സജി തോമസ്, ടോണി തോമസ് എന്നിവരും പങ്കെടുത്തു.

കായിക മേളയില്‍ വിജയികളായവര്‍ക്ക്  ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സജോ വര്‍ഗീസ് ആശംസകള്‍ നേരുകയും സമ്മാനം വിതരണം നടത്തുകയും ചെയ്തു. ചെംസ്‌ഫോര്‍ഡിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മെല്‍ബോണ്‍ സ്‌റ്റെഡിയത്തില്‍ വച്ചാണ് ഇത്തവണത്തെ കായിക മേള അരങ്ങേറിയത്.




കൂടുതല്‍വാര്‍ത്തകള്‍.