CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 56 Seconds Ago
Breaking Now

ബ്രിസ്കക്ക് നവ നേതൃത്വം... ഷെൽബി വർക്കി പ്രസിഡന്റ്‌ , ജിജി ലൂക്കോസ് സെക്രട്ടറി

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്ക യുടെ 2014-2015 കാലയളവിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു.

ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവർത്തനങ്ങള്ക്ക് നേതൃത്വം നല്കാ്നായി 2010 ല്‍ രൂപം കൊണ്ട  ബ്രിസ്ക (ബ്രിസ്റ്റോള്‍ കേരളയ്റ്റ് അസോസിയേഷന്‍ ) അതിന്റെ നാലാം വർഷത്തിലെ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. ബ്രിസ്റ്റോളിലെ പത്തില്‍  ഏറെ വരുന്ന അസ്സോസിയേഷനുകളുടെ ഈ കൂട്ടായ്മയ്ക്ക് ഇത്തവണ നേതൃത്വം നല്കുന്നത് തികച്ചും പുതുമുഖങ്ങള്‍ നിറഞ്ഞ ഒരു ഭരണ സമിതി ആണ്.

ഏകദേശം 20 ഓളം പേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ്  കമ്മിറ്റിയില്‍ നിന്നാണ് ഷെൽബി വർക്കിയെ പ്രസിഡന്റായും ജിജി ലൂക്കോസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തത് .മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റ്‌ - ജെയിംസ്‌ തോമസ്‌,ജോയിന്റ് സെക്രട്ടറി & പി ആര്‍ ഓ – പ്രമോദ് പിള്ള  

 

 

 

 

 

ട്രെഷറര്‍:ജിജോ പാലാട്ടി, ജോയിന്റ്റ് ട്രെഷറര്‍: ഫിലിപ്പ് മാത്യു, സ്പോർട്സ് ക്ലബ്‌ സെക്രട്ടറി :ബോബി വർഗീസ്‌,ആർട്സ് ക്ലബ് സെക്രട്ടറി :മാത്യു ഈശ്വര പ്രസാദ്‌ 

എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് : കൌണ്‍സിലർ  ടോം ആദിത്യ ,ബേസിൽ കുര്യൻ ,മനോഷ് ജോണ്‍ ,സി എം മത്തായി ,ജെഗിസണ്‍ ജോസ് , ബിജോ തോമസ്‌ ,സണ്ണി ജോസഫ്‌, ബിനു എബ്രഹാം,രാജേഷ്‌ രാമചന്ദ്രന്‍, ബിജു വർക്കി,ബിജു പപ്പാരില്‍

ബ്രിസ്കയെ ബ്രിസ്റ്റോളിന്റെ ഹൃദയതുടിപ്പാക്കാന്‍ വർഷങ്ങളായി നിസ്വാർത്ഥ സേവനം നടത്തിയ എല്ലാ മുന്‍ പ്രവർത്തകരുടെയും ആത്മാര്ഥമായ സഹകരണമാണ് ഈ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക്   ശക്തിയേകുന്നത്.ജോജിയും  കിഷനും നേതൃത്വം നല്കി യ , കഴിഞ്ഞ കമ്മിറ്റിയിലെ എല്ലാ പ്രവർത്തകർക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ സമർപ്പിച്ചു കൊള്ളുന്നു.

ബ്രിസ്ക നടത്തുന്ന ഫുട്ബോള്‍ ,ക്രിക്കറ്റ്‌ ക്ളബ്ബുകളുടെയും യോഗ, ഡാൻസ് , മലയാളം ക്ലാസ്സുകളുടെയും പ്രവർത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഈ വർഷത്തെ മൂന്നു പ്രധാന പരിപാടികള്‍ കമ്മിറ്റി ചര്ച്ച  ചെയ്യുകയും അതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്ക്ക്  രൂപം നല്കുകയും ചെയ്തു. ജൂലൈ 13 നു പേജ് പാർക്കിൽ വച്ച് വാര്ഷി‍ക കായിക ദിനവും ,സെപ്റ്റംബര്‍ 20 നു ഗ്രീൻ വേ സെന്റെറിൽ വച്ച് ഓണാഘോഷവും ,നവംബര്‍ 29 നു ഫില്ട്ട്ന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കലാമേളയും നടത്തുന്നതായിരിക്കും .

ബ്രിസ്റ്റോളിലെ എല്ലാ മലയാളി കുടുംബങ്ങളും ബ്രിസ്കയുടെ സംഘടിത പ്രവർത്തനങ്ങളില്‍ സഹകരിക്കുകയും  അത് വഴി  നമ്മുടെ നാടിന്റെ നന്മയും മൂല്യങ്ങളും  പുതു തലമുറയ്ക്ക് പകര്ന്നു നല്കുവാന്‍ വേദി ഒരുക്കുകയും ചെയ്യണമെന്ന്‌ ബ്രിസ്ക പ്രസിഡന്റ്‌ ഷെൽബി വർക്കി അഭ്യര്ഥിച്ചു 




കൂടുതല്‍വാര്‍ത്തകള്‍.