CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 21 Seconds Ago
Breaking Now

സംഗമങ്ങളുടെ സംഗമം ആയ ഉഴവൂർ സംഗമത്തിനു ആവേശകരമായ സമാപനം

യു.കെ യിലെ ഉഴവൂരുകാരെ മൂന്ന് ദിവസം ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ എട്ടാമത് ഉഴവൂർ സംഗമത്തിനു സമാപനമായി.

വ്യത്യസ്തത പുലർത്തിയ കലാ പരിപാടികളും വിവിധ എന്റർറ്റെയ്ൻമെന്റുകളും, പഞ്ചഗുസ്തിയും, വടം വലി മത്സരങ്ങളും കൊണ്ട് തികച്ചും   വർണാഭമായിരുന്നു ഇത്തവണത്തെ ഉഴവൂർ സംഗമം.


സ്റ്റഫോർഡ്ഷയറിലെ സ്മാൾവുഡ് മാനർ പ്രിപ്പറേറ്ററി സ്കൂളിൽ വച്ചായിരുന്നു ഇത്തവണത്തെ എട്ടാമത്   ഉഴവൂർ സംഗമത്തിനു തിരി കൊളുത്തിയത്. നാടിന്റെ പൈതൃകത്തെ കുറിച്ച് വർണിക്കുന്ന കലാഭവന്റെ നൈസ് അവതരിപ്പിച്ച സ്വാഗത നൃത്തം സദസ്യരുടെ മനസുകളെ ആകർഷിക്കുവാൻ തക്ക അതീവ ഹൃദ്യമായിരുന്നു. ഉഴവൂരിൽ നിന്നും യുകെയിലേക്ക് ഏകദേശം 300 ഓളം കുടുംബങ്ങളാണ് കുടിയേറിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ ഫാമിലി ഈവോട് കൂടിയാണ് സംഗമത്തിനു തുടക്കമായത്. ആദ്യ ദിനത്തെ അവിസ്മരണീയമാക്കുവാൻ യുകെയിലെ അറിയപ്പെടുന്ന ബാൻഡ് സംഘമായ റെക്സിന്റെ ഗാനമേള ഉണ്ടായിരുന്നു. ഇതിനു പുറമേ വിവിധ പ്രായക്കാരുടെ കലാപരിപാടികളും മറ്റു വിനോദ പരിപാടികളും ഉണ്ടായിരുന്നു.

ഫാ. സൈമണ്‍ കല്ലടയിൽ, ഫാ. സോജോ കെ. ജോസഫ്‌ കാരക്കുന്നത്ത് എന്നിവരുടെ സാനിദ്ധ്യം പരിപാടിയെ കൂടുതൽ മനോഹരമാക്കി. കലാപരിപാടികൾക്കും മറ്റും പുറമേ ഉണ്ടായിരുന്നു മാജിക്‌ ഷോ എല്ലാവരെയും വിസ്മയത്തിന്റെ നിറുകയിലെത്തിച്ചു.

വ്യത്യസ്തങ്ങളായ നൃത്ത രൂപങ്ങളും ഗാനമേളയും മറ്റു കലാ സൃഷ്ടികളും ഒത്തു ചേർന്നപ്പോൾ സംഗമങ്ങളുടെ സംഗമം ആയ ഉഴവൂർ സംഗമം തികച്ചു വേറിട്ട ഒരു അനുഭവമായി മാറുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.