CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 5 Seconds Ago
Breaking Now

യുക്മ ആൾ യൂ.കെ ചിത്രരചനാ മത്സരം നടത്തുന്നു

യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യൂ.കെയിലെ മലയാളികൾക്ക് വേണ്ടി ചിത്ര രചനാ മത്സരം നടത്തുന്നു. “ചിത്രോത്സവ് “ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മത്സരത്തിൽ പത്ത് വയസ്സിന് മുകളിലുള്ള ആർക്കും പങ്കെടുക്കാം. മൂന്ന്  ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ മത്സരത്തിൽ അവസാന ഘട്ടത്തിൽ എത്തുന്നവർക്കായുള്ള   മത്സരങ്ങൾ  യുക്മാ  കലാമേളക്കൊപ്പം നടത്തപ്പെടുന്നതും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതുമായിരിക്കും. യൂ.കെയിലെ പ്രശസ്തരായ ചിത്രകാരന്മാർ ആയിരിക്കും ഇതിന്റെ ഫലം നിർണ്ണയിക്കുക . ഇത്തവണത്തെ മത്സരം ഒരു ഏജ് കാറ്റഗറിയിൽ മാത്രമായിരിക്കും നടത്തപ്പെടുക. അതായത് പത്ത് വയസ്സിന് മുകളിലുള്ളവരെല്ലാം ഒരു കാറ്റഗറിയിലായിരിക്കും മത്സരിക്കുക . ജൂലായ് മാസം 31നു മുൻപായി രചനകൾ തപാൽ മാർഗ്ഗം അയച്ചു കിട്ടേണ്ടതാണ്. പങ്കെടുക്കുന്നവർ തങ്ങൾക്കിഷ്ടമുള്ള ചിത്രങ്ങൾ ഇഷ്ടമുള്ള മീഡിയയിൽ രചിക്കാവുന്നതാന്.  രണ്ടാം ഘട്ട മത്സരം  അതാത് റീജിയണുകളിൽ വച്ച് ലൈവ് ആയി നടത്തപ്പെടുകയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഫൈനൽ മത്സരത്തിൽ നേരിട്ട് പങ്കെടുക്കേണ്ടതുമാണ്. രണ്ടാം ഘട്ട മത്സരത്തിനും ഫൈനൽ മത്സരത്തിനും വിഷയം തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്.  മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ചിത്രങ്ങൾ യുക്മാ നാഷണൽ കലാമേളയിൽ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ പ്രദർശിപ്പിക്കുന്നതയിരിക്കും. മലയാളി കമ്മ്യുണിറ്റിയിലേക്കാൾ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്ന ചിത്രകാരനായ ശ്രീ. ജോസ് ആന്റണി, പ്രസ്റ്റൺ നിവാസിയും ചിത്രകാരനുമായ  ശ്രീ. ജോർജ്ജ് മാത്യു ( മോനിച്ചൻ)  എന്നിവരായിരിക്കും ഈ മത്സരങ്ങൾക്ക് നേതൃത്വം  നൽകുക. തൃശൂർ ഫൈൻ ആർട്ട്സിൽ ചിത്രകലാ പഠനത്തിനു ശേഷം യൂ.കെയിലെത്തി ചിത്രകലയിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ശ്രീ ജോസ് ആന്റണി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ഇദ്ദേഹം യുക്മാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനാണ് .നാട്ടിലേയും മിഡിൽ ഈസ്റ്റിലേയും കൂടാതെ യൂ.കെയിലെ വിവിധ ദേവാലയങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുള്ള ശ്രീ. ജോർജ്ജ് മാത്യു  പ്രസ്റ്റണിൽ ചിത്രകലാ അദ്ധ്യാപകൻ കൂടിയാണ്. യൂ.കെ മലയാളിയുടെ കലാ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന യൂ.കെയിലെ ശക്തമായതും ജനാധിപത്യപരവുമായതുമായ സംഘടനയായ യുക്മയുടെ പോഷക സംഘടനയായ യുക്മാ സാംസ്കാരിക വേദി നടത്തിയ യുക്മാ സഹിത്യ മത്സരങ്ങൾക്ക് വളരെ ആവ്വേശ പൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. അതുപോലെ തന്നെ കഴിഞ്ഞ ആറു മാസമായി നടന്നുവരുന്ന യുക്മാ സ്റ്റാർ സിംഗർ സീസൺ വണ്ണും ഏറെ ശ്രദ്ധേയമായതും പ്രശംസനീയവുമായ  പ്രകടനമാണ്  കാഴ്ച്ചവച്ചത്. പത്മശ്രീ. കെ.എസ് ചിത്രയുടെ മുന്നിൽ പ്രശസ്തരായ പിന്നണിക്കൊപ്പം പാടുവാനുള്ള അവസരമാണ് ഈ മത്സരത്തിലെ ഫൈനലിസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ളത്. നൃത്തം, സംഗീതം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ വിവിധ സംഘടനകൾ നടത്തുന്നുണ്ടെങ്കിലും ചിത്രരചനാ വിഭാഗത്തിൽ മലയാളി സമൂഹത്തിൽ ഇത് ആദ്യമായിട്ടാണ ദേശീയ തലത്തിൽ ഒരു മത്സരം സംഘടിപ്പിക്കുന്നത്.  മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, നിബന്ധനകളും, അപേക്ഷാ ഫാറവും, അയക്കേണ്ട വിലാസവും പിന്നീട് അറിയിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.