CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 10 Seconds Ago
Breaking Now

എസ്എന്‍ഡിപി യോഗം സൗത്ത് വെസ്റ്റ് കുടുംബ യൂണിറ്റ് രൂപീകരണം ജൂണ്‍ 7ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ടോണ്ടന്‍ ; യുകെയിലെ എല്ലാ ശ്രീനാരായണ വിശ്വാസികളേയും ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന്റെ ഭാഗമായി എസ് എന്‍ഡിപി യോഗം 6170 യുകെ ശാഖാ യോഗം ബ്രിസ്‌റ്റോള്‍ കേന്ദ്രമായി സൗത്ത് വെസ്റ്റ് കുടുംബയൂണിറ്റ് രൂപീകരിക്കുന്നു.ജൂണ്‍ 7ാംതിയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് ടോണ്ടനില്‍ വച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുകെ ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ പ്രസിഡന്റ് സുജിത്ത് ഉദയനും പങ്കെടുക്കും.

ബ്രിസ്റ്റോള്‍,സോമര്‍സെറ്റ്,ഡെവന്‍ മറ്റ് സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള മുഴുവന്‍ ശ്രീനാരായണിയരെയും ഗുരുദേവ ധര്‍മ്മത്തിന്റെ പാതയിലേക്ക് എത്തിക്കുകയെന്നത് മഹത് ലക്ഷ്യമാണ് ഇതേടുകൂടി സഫലമാകുന്നത്.''അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരനുസുഖത്തിനായി വരേണമെന്ന് ഉപദേശിച്ച വിശ്വ ഗുരു ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങളും ദര്‍ശനങ്ങളും അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ഗുരുദേവ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ശ്രീനാരായണീയരെല്ലാം ആവേശത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിഎസ് സുധാകരന്‍

കോര്‍ഡിനേറ്റര്‍ -0741 4608807

ലൈജു രാഘവന്‍ ബ്രിസ്‌റ്റോള്‍-0772 373 0828

സന്തോഷ് കുമാര്‍ ഡെവന്‍-0783 320 5060,ബിജു എം കെ ടോണ്‍ന്‍-07554499222

 

സ്ഥലം

7 Dowesland way

Taunton

Somerset TA13 XG




കൂടുതല്‍വാര്‍ത്തകള്‍.