CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 54 Seconds Ago
Breaking Now

യാക്കോബായ കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍ ലിവര്‍പൂളില്‍. ലോഗോ പ്രകാശനം ചെയ്തു

 

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 20, 21  (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ വച്ചു നടത്തപ്പെടുന്നു. ലിവര്‍പൂള്‍ സെന്റ് മേരീസ്  യാക്കോബായ സുറിയാനി പള്ളിയുടെ ആഥിധേയത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍, പരിശുദ്ധ പാത്രായര്‍ക്കീസ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍, അഭിവന്ദ്യ തിരുമേനിമാരും, ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഈ കുടുംബ സംഗമത്തില്‍ ഒന്നിക്കുന്നു.

 

സംഗമത്തിന്റെ ആദ്യ പടിയായ ലോഗൊ പ്രകാശനം മേയ് 24 നു ലിവര്‍പൂള്‍ ഇടവകയില്‍ വച്ചു നടന്ന യു കെ റീജിയണല്‍ കൗണ്‍സിലിന്റെയും ലിവര്‍പൂള്‍ ഇടവകയുടെയും സംയുക്ത യോഗത്തില്‍ വച്ച് സഭയുടെ യു കെ മേഖലാ വൈദിക സെക്രട്ടറി റവ. ഫാ. ഡോ. ബിജി ചെറുത്തിലാട്ടും മുന്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ, രാജു ചെറുവിള്ളിയും ചേര്‍ന്ന് അനൗപചാരികമായി പ്രകാശനം ചെയ്തു. തദവസരത്തില്‍ മേഖലയുടെ സെക്രട്ടറി  റവ. ഫാ. ഗീവര്‍ഗീസ്്, , റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ, എല്‍ദോസ് വട്ടപ്പറമ്പില്‍, കൗണ്‍സില്‍ ട്രഷറാര്‍ ശ്രി. ജേക്കബ് കോശി, യു കെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കൗണ്‍സില്‍ അംഗങ്ങളും ഒപ്പം ലിവര്‍പൂള്‍ ഇടവകയുടെ തിരഞ്ഞെടുത്ത വിവിധ കമ്മറ്റിയംഗങ്ങളും സനിഹിതരായിരുന്നു.

 

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ഇടവക വികാരി റവ. ഫാ. പീറ്റര്‍  കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

 

യു.കെ യിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി സഭാമക്കള്‍ എല്ലാവരും നേരത്തേ തന്നെ അവധികള്‍ ക്രമീകരിച്ച് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു ഇടവകയുടെ കൗണ്‍സില്‍ അംഗങ്ങളുമായി ബന്ധപ്പെടുക.

 

 

വാര്‍ത്ത അയച്ചത്

ജോസ് മാത്യു, ലിവര്‍പൂള്‍




കൂടുതല്‍വാര്‍ത്തകള്‍.