CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 42 Seconds Ago
Breaking Now

എംഎംഎ ഒരുക്കുന്ന ഇന്തോ-ഇംഗ്ലീഷ് മ്യൂസിക്കല്‍ സന്ധ്യ- 2014

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും "ബിഗ്‌ ഗിഗ്ഗ്"എന്ന ഇംഗ്ലീഷ് സംഘടനയും ഒരുമിച്ചു ചേര്‍ന്ന് ഭാരതീയ സംഗീതവും ഇംഗ്ലീഷ് സംഗീതവും കോര്‍ത്തിണക്കി മൂന്നു മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന സംഗീത വിരുന്ന് ഒരുക്കുന്നു. എംഎംഎ വിജയകരമായി നടത്തിവരുന്ന ഡാന്‍സും ഭാഷാ അക്കാദമിയിലെ കുട്ടികളോടൊപ്പം എംഎംഎയും മറ്റു കലാകാരന്‍മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന നൃത്ത വിസ്മയവും ഈ നിറസന്ധ്യയുടെ മാറ്റ് കൂട്ടുന്നു.

വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ക്കായി വിവിധ സംസ്കാരങ്ങളുടെ കലകളെ കാണുവാനും ആസ്വദിക്കുവാനും അവസരം ഒരുക്കിയ എംഎംഎ ഈ വര്‍ഷം കടന്നുവരുന്നത്‌ യാതൊരു പ്രവേശനഫീസും ഇല്ലാതെ അതിനൂതന കലാവിരുന്നുമായാണ്. ഈ കലാവിരുന്നില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം ഇംഗ്ലീഷ് കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന ഈ കലാ വിരുന്നിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ജൂലൈ 12 ശനിയാഴ്ച വൈകിട്ട് 4.30 നു ഡിഡ്സ്‌ ബുരി ക്രൈസ്റ്റ് ചര്‍ച്ച് ഹാളിലാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 

വേദി : FOGLANE CORNER , PARESWORD  ROAD , DIDSBURY , M20 6EE




കൂടുതല്‍വാര്‍ത്തകള്‍.