CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 28 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച രാത്രി 8.15 ന്

സെന്റ്‌ തോമസ്‌ സീറോ മലബാർ കത്തോലിക്ക സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ജാഗരണ പ്രാർത്ഥന ഈ മാസം 6 ന് വെള്ളിയാഴ്ച രാത്രി 8.15 ന് സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന, വി. കുർബാന എന്നിവയ്ക്കായി രാത്രീ യാമങ്ങളിൽ നിരവധി വിശ്വാസികൾ ഒത്തു കൂടുന്നു. ഈ വെള്ളിയാഴ്ച വചന പ്രഘോഷണം നടത്തുന്നത് ജോസ് കുര്യാക്കോസ് ആണ്.

ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും അവിടുത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. പോൾ വെട്ടിക്കാട്ടിൽ അറിയിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.