CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 56 Minutes 59 Seconds Ago
Breaking Now

ബ്രാഡ്ഫോർഡിൽ വിശുദ്ധ അന്തോണീസിന്റെ നൊവേന ഇന്നാരംഭിക്കും

ലീഡ്സ് സെന്റ്‌ മേരീസ് സീറോ മലബാർ ചാപ്ളയിൻസിയിലെ ബ്രാഡ്ഫോർഡ് സെന്റ്‌ ആന്റണീസ് കമ്മ്യൂണിറ്റിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിനോട്‌ അനുബന്ധിച്ചുള്ള നൊവേന ഇന്നാരംഭിക്കും. ഇന്ന് മുതൽ 13 വരെ ഓരോ ഭവനങ്ങളിലും വൈകുന്നേരം ആറരക്ക് ജപമാലയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും അർപ്പിക്കപ്പെടും. 

തിരുനാൾ ദിനമായ 14 നു ഉച്ചക്ക് ഒരു മണിക്ക് സെന്റ്‌ പീറ്റെഴ്സ് ചർച്ചിൽ ലദീഞ്ഞ്, തിരുന്നാൾ കുർബാന, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയും തുടർന്ന് സെന്റ്‌ കൊളംബസ് കാത്തലിക് സ്കൂളിൽ മത ബോധന വാർഷിക ദിനാഘോഷങ്ങളും നടക്കും.

ലീഡ്സ് സീറോ -മലബാർ ചാപ്ളിയൻ ഫാ. ജോസഫ് പോന്നെത്ത് - ന്റെ നേതൃത്വത്തിലാണ് തിരുന്നാൾ ക്രമീകരണങ്ങൾ നടത്തപ്പെടുന്നത്.        




കൂടുതല്‍വാര്‍ത്തകള്‍.