CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 16 Seconds Ago
Breaking Now

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ജൂലൈ 5 ന്; മാർ. ഗ്രേഷ്യസ് മുണ്ടാടൻ മുഖ്യ കാർമികനാകും

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാൾ ജൂലൈ 5 നു ശനിയാഴ്ച നടക്കും. ഇംഗ്ലണ്ടിന്റെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലാൻ മാർതോമാ ശ്ളീഹയുടെ ദുക്റാന തിരുന്നാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ബിജിനോർ രൂപത ബിഷപ്പ് മാർക്ക് ഡേവീസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദിക ശ്രേഷ്ടരും തിരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ കാർമ്മികരാകും. 


മാഞ്ചസ്റ്ററിന് തിലകക്കുറി ആയ വിഥിൻ ഷോ സെന്റ്‌ ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ 9.30 ന് കൊടിയേറ്റും. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കമനീയമായി അലങ്കരിച്ചു മോടി പിടിപ്പിച്ചു ആൾത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷ പൂർണമായ തിരുന്നാൾ കുർബാനക്ക് തുടക്കമാകും.

കോടിത്തോരണങ്ങളുടെയും മുത്തുക്കുടകളുടെയും പൊന്നിൻ കുരിശുകളുടെയും അകമ്പടിയോടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മ നിർവൃതിയാണ്. വിഖ്യാതമായ തിരുനാൾ പ്രദക്ഷിണത്തിലും തിരുകർമത്തിലും പങ്കെടുത്തു വിശുദ്ധന്റെ മധ്യസ്ഥം തേടി പ്രാർതിച്ച് അനുഗ്രഹങ്ങൾ തേടുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് വിശ്വാസികൾ മാഞ്ചസ്റ്ററിലേക്ക് ഒഴുകി എത്തുന്നത് പതിവാണ്.  

പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശിർവാദവും തുടർന്ന് സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും കുടുംബ യൂണിറ്റുകൾ മാറ്റുരയ്ക്കുന്ന വിവധ കലാ പരിപാടികളും സെന്റ്‌ ആന്റണീസ് സ്കൂളിൽ വച്ച് നടക്കും. തിരുന്നാൾ ഭക്തിനിർഭരമാക്കുവാൻ ഇടവക് വികാരി ഫാ. സജി മലയിൽ പുത്തൻ പുരയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ   പ്രവർത്തനം ആരംഭിച്ചു.                              




കൂടുതല്‍വാര്‍ത്തകള്‍.