CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 18 Seconds Ago
Breaking Now

മേഴ്‌സിസൈഡ് റോയല്‍സ് ഓണാഘോഷം സെപ്തംബര്‍ 7ന് തിരുവോണ നാളില്‍

വിരാള്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ മേഴ്‌സിസൈഡ് റോയല്‍സിന്റെ ഓണാഘോഷം സെപ്തംബര്‍ 7 ഞായറാഴ്ച തിരുവോണ നാളില്‍ രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിച്ച് ഓണക്കളികള്‍ക്ക് ശേഷം തൃക്കാരയപ്പന് തിരുമുല്‍ക്കാഴ്ചവച്ച് വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ട് വിരാളിലേയും പരിസര പ്രദേശങ്ങളിലേയും സര്‍ഗ്ഗ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നും ആസ്വദിക്കുവാനുള്ള അസുലഭമായ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

 

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് യുകെയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന വടംവലി മത്സരവും നടക്കുന്നതാണ് .

 

യുകെ മലയാളികള്‍ക്കിടയില്‍ ഇതം പ്രഥമമായി തിരുവോണ നാളില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ നിന്നും മിച്ചം വരുന്ന തുക വിരാള്‍ ബോറോ കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന വിരാള്‍ ഫുഡ് ബാങ്കിന് നല്‍കി തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രാദേശിക പങ്കാളിത്തം കൂടി തെളിയിക്കുകയാണ് .ആഘോഷങ്ങളില്‍ പങ്കാളിയാകുന്നതോടെ നിങ്ങള്‍ ഓരോരുത്തരും ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ കൂടി പങ്കാളിയാകുകയാണ് .എല്ലാ മാവേലി സ്‌നേഹികളേയും ഈ ചാരിറ്റി ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി മേഴ്‌സിസൈഡ് റോയല്‍സ് ഭാരവാഹികള്‍ അറിയിച്ചു

 

വേദി സെന്റ് ജോസഫ് കാതലിക് പ്രൈമറി സ്‌കൂള്‍

Wood church road

Prenton 

CH43 5UT

 

 




കൂടുതല്‍വാര്‍ത്തകള്‍.