CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 27 Seconds Ago
Breaking Now

വര്‍ണാഭമായ ചടങ്ങുകളോടെ അഞ്ചാമത് മണിമല സംഗമം പ്രെസ്റ്റോണില്‍ ആഘോഷിച്ചു

യുകെയിലെ മണിമലക്കാരുടെ അഞ്ചാമത് കൂട്ടായ്മ്മ യായ മണിമല സംഗമത്തിന്റെ അഞ്ചാമത് ഒത്തു ചേരലിനാണ് ഇപ്രാവശ്യം preston സാക്ഷ്യം വഹിച്ചത് . ഉച്ചക്ക് ശേഷം ഏകദേശം 3 മണി യോടുകൂടി സാജു വെള്ളപ്ലമുറിയിലിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിച്ചു .prof. M T ജോണ്‍   തെങ്ങുംപള്ളിയുടെ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ മണിമലക്കാര്‍ക്കും വേണ്ടി ജോബ് അനിതോട്ടത്തില്‍ വിശിഷ്ട ആദിതികള്‍ക്ക് സ്വാഗതം പറഞ്ഞു . fr . തോമസ് തൈകൂട്ടത്തില്‍ പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനവും നിര്‍വഹിച്ചു . ൗസ യിലെ മണിമലക്കാരുടെ മൂത്ത കാര്‍ണവര്‍ എന്ന് പറയാവുന്ന ടോം തീമ്പലങ്ങട്ടും മഞ്ചെസ്‌റ്റെര്‍കാരുടെ കൊച്ചു മോന്‍ മാഷ് (John  P  John )ഉം ചേര്‍ന്ന് എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നു . മണിമല സംഗമത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍ ആയ ജേക്കബ് കൊയിപുറം എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു

                                               

ഔപചാരികമായ ചടങ്ങുകള്‍ക്ക് ശേഷം വര്‍ണഭമായ കലാ പരിപാടികളും ,സ്വയം പരിചയപ്പെടുത്തലും ഒക്കെയായി അവിസ്മരണീയം ആയ  ഒരുദിവസം ആയിരുന്നു പ്രേസ്‌ടോന്‍ സാക്ഷ്യം വഹിച്ചത് .പ്രവാസികള്‍ക്കായി കഴിയുമ്പോളും നാടിന്റെയും നാട്ടുകാരുടെയും ഓര്‍മ്മകള്‍ ഷെയര്‍ ചെയാനും പുതുക്കുവാനും ഈ ഒത്തുചേരലിനു സാധിച്ചു എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുകയുണ്ടായി .

മണിമലക്കാരുടെ തനതു രുചിയിലെ ബിരിയാണിയും ആസ്വദിച്ച് , 12 മണിയോട് കൂടി പരിപാടികള്‍ക്ക് തിരശീലവീണു

കൂടുതല്‍ ഫോട്ടോ കാണുവാന്‍ മണിമല സംഗമത്തിന്റെ facebook page സന്ദര്‍ശിക്കുക

 




കൂടുതല്‍വാര്‍ത്തകള്‍.