CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 29 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ആര്‍ സി സെന്റര്‍ കലാകായിക മേള -ബാഗുളിക്ക് കിരീടം,ടിബര്‍ലിക്ക് രണ്ടാം സ്ഥാനം, സട്ട്‌ഫോര്‍ഡ് മൂന്നാമത്

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍ സി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ യൂണിറ്റുകളുടേയും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും സംയുക്ത കലാ കായിക മേളയില്‍ ബാഗുളി ടീമിന് വിജയ കിരീടം.33 പോയിന്റുകള്‍ നേടി ടീം ബാഗുളി ഒന്നാമതെത്തിയപ്പോള്‍ 23 പോയിന്റുകളോടെ ടിബര്‍ലി രണ്ടാം സ്ഥാനത്തും 13 പോയിന്റുകളോടെ നട്ട്‌ഫോര്‍ഡ് മൂന്നാം സ്ഥാനത്തും എത്തി. ആദ്യാവസാനം വരെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളില്‍ കുടുംബയുണിറ്റുകള്‍ ഒറ്റക്കെട്ടായി അണിനിരന്നു എന്നതും ശ്രദ്ധേയമായി.



സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് ഹൗസുകളിലായി ഏറ്റുമുട്ടിയപ്പോള്‍ 109 പോയിന്റുകളോടെ വൈസ് ഹൗസ് നേതാക്കളായി 58 പോയിന്റുകളോടെ യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തെത്തി. രാവിലെ 9.30 മുതല്‍ സെന്റ് ആന്റണിസ് സ്‌കൂള്‍ ഗ്രൗണ്ടിലും ഹാളിലുമായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറിയത്. കുടുംബ യൂണിറ്റുകള്‍ കേരളീയ വസ്ത്ര രീതികളിലും പാരമ്പര്യങ്ങളിലും ചെണ്ടമേളങ്ങളുമായി അണി നിരന്ന മാർച്ച് പാസിലൂടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ഓരോ യൂണിറ്റും തങ്ങളുടെ ബാനറുകൾക്ക് കീഴെ അടുക്കും ചിട്ടയുമായി ബലൂണുകളും ഫ്ലാഗുമായി അണി നിരന്നപ്പോൾ ഏവർക്കും അത് മികച്ച വിരുന്നായി.


മാർച്ച് പാസ്റ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തിയതോടെ വികാരി ഫാ. സജി മലയിൽ പുത്തൻപുര ചൊല്ലിയ സത്യാ പ്രതിജ്ഞ വചനം കുടുംബ യൂണിറ്റുകൾ ഏറ്റു ചൊല്ലി. ഇതോടെ മത്സരങ്ങൾക്ക് തുടക്കമായി. മാർച്ച് പാസ്റ്റിൽ ടിബര്‍ലി ഒന്നാം സ്ഥാനവും, ഷർസ്സ്ഗണ്‍, വുഡ്ഹൗസ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും കരസ്ഥമാക്കി. വാശിയേറിയ വടം വലി മത്സരത്തിൽ ബാഗുളി എതിരാളികളെ നിലം പരിശാക്കി ഒന്നാം സ്ഥാനം നേടിയപ്പോൾ ടിബര്‍ലി, വുഡ്ഹൗസ്ഹർട്ട് ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷ വിഭാഗം റിലേയിൽ ബാഗുളി ഒന്നാം സ്ഥാനവും വുഡ്ഹൗസ്പാർക്ക് രണ്ടും ടിബര്‍ലി മൂന്നും സ്ഥാനങ്ങൾ നേടി.


സ്ത്രീകളുടെ വിഭാഗത്തിലും ബാഗുളി ഒന്നാം സ്ഥാനം നേടിയപ്പോൾ ടിബര്‍ലിക്ക് രണ്ടാം സ്ഥാനവും നട്ട്‌ഫോര്‍ഡിന് മൂന്നാം സ്ഥാനവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിജയികൾക്ക് ഫാ . സജി മലയിൽ പുത്തൻപുരയുടെ സാനിധ്യത്തിൽ നാട്ടിൽ നിന്നും എത്തിയ ഫാ. റോജി മുകളേൽ, ഫാ. ബിജു മാളിയേക്കൽ എന്നിവര് ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ നടന്ന പ്രഥമ കലാ കായിക മേളയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഫാ. സജി മലയിൽ പുത്തൻപുര നന്ദി രേഖപ്പെടുത്തി.        




കൂടുതല്‍വാര്‍ത്തകള്‍.