CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 53 Seconds Ago
Breaking Now

യൂറോപ്യന്‍ ക്‌നാനായ ഫെഡറേഷന്‍ രൂപീകൃതമായി

വിയന്ന ; യൂറോപ്പിലെ ക്‌നാനായ മക്കളുടെ ചിരകാല സ്വപ്‌നമായിരുന്ന യൂറോപ്യന്‍ ക്‌നാനായ ഫെഡറേഷന്‍ രൂപീകൃതമായി.ജൂണ്‍ 7ാം തിയതി 2014 വിയന്നയില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.ആസ്‌ട്രേലിയന്‍ ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് Thomas padinjarekala യുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഡിഐസിസി വൈസ് ചെയര്‍മാന്‍ Jijo madhavapallil ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


 

വര്‍ക്കിങ്ങ് കമ്മറ്റി അംഗം സ്റ്റീഫന്‍ പുത്തന്‍പുരയുടെ സ്വാഗതത്തോടെ ആരംഭിച്ച മീറ്റിങ്ങില്‍ യൂറോപ്യന്‍ ഫെഡറേഷന്റെ ആവശ്യകതയെ കുറിച്ചും പ്രവര്‍ത്തന രീതികളെ കുറിച്ചും യോഗം ചര്‍ച്ച നടത്തി.

കുംടുംബങ്ങളും സമുദായങ്ങളും സംഘടനകളും സംയുക്തമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ഡികെസിസിയുടെ പങ്ക് ജിജോ മാധവപള്ളി വിശദീകരിച്ചു.വിവിധ രാജ്യങ്ങളിലെ കമ്മറ്റിയെ പ്രതിനിധീകരിച്ച് കെ എല്‍ ബിജു കുറുപ്പന്‍ കിഴക്കേതില്‍,സാജന്‍ പടിക്കമാലില്‍,,Mebin padinath ,ജോയിസ് മോന്‍ ജോസ്,കുര്യാക്കോസ് പാലചേരില്‍,വിനോദ് കുറുപ്പിനകത്ത്,ഫെലിക്‌സ് പുത്തന്‍പുരയില്‍,റ്റോമി കൂമ്പുങ്കല്‍,റ്റിജി കോയിത്തറ,ജോബി മരമംഗലം,സിജോ എടശേരിയില്‍ എന്നിവര്‍ സംസാരിച്ചു.ജയിംസ് കോയിത്തറയുടെ നന്ദിയോടെ യോഗ നടപടികള്‍ അവസാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.