CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 26 Seconds Ago
Breaking Now

യുക്മയുടെ 'ഫാമിലി ഫണ്‍ ഡേ യും വേള്‍ഡ് കപ്പ് ആഘോഷവും ജൂലൈ 13 ന് ബോള്‍ട്ടനില്‍

ലോകം മുഴുവനും വേള്‍ഡ് കപ്പ് ഫുട്ട്‌ബോള്‍ ഫൈനല്‍ ലഹരിയില്‍ മുഴുകുമ്പോള്‍ നോര്‍ത്ത് വെസ്റ്റിലെ മലയാളികളും ആഘോഷിക്കുന്നു യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ 'ഫാമിലി ഫണ്‍ ഡേ(Family Fun Day).ഈ അസുലഭ നിമിഷങ്ങള്‍ക്ക് പങ്കുചേരാന്‍ മുഴുവന്‍ മലയാളികളെയും 13-07-14 ന് ബോള്‍ട്ടനിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബ് ഹാളില്‍ ക്ഷണിക്കുന്നു.ഒരു മുഴുവന്‍ സമയ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ആണ് നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.

 രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടി സംവാദം,സിനിമാറ്റിക് ഡാന്‍സ്,കപ്പിള്‍ ഡാന്‍സ് ,മോഹിനിയാട്ടം, ഭരതനാട്യം,നാടോടി നൃത്തം ,തിരുവാതിര ,ഒപ്പന തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ നമ്മുടെ മുന്‍പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു.നോര്‍ത്ത് വെസ്റ്റ് റീജിയണിലെ കുട്ടികളുടെ ചിത്രകലാ രചന മത്സരം ,പഞ്ചഗുസ്തി മത്സരം ,സൗഹൃദ വടം വലി എന്നിവ ഫാമിലി ഫണ്‍ ഡേ യുടെ പ്രത്യേകത 

ചിത്രകല നമ്മുടെ ഉള്ളിലെ ആശയങ്ങള്‍ പുറത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരു കലാരൂപമാണ്.യുകെയിലെ സ്‌കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്നു ,അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്.പല അനുഗ്രഹിത ആംഗികൃത മലയാളി കലാകാരന്‍മ്മാര്‍ യുകെയിലുണ്ട് , അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുമാണ് ഈ ചിത്രകലാ  രചന മത്സരം സംഘടിപ്പിക്കുന്നത്.

 

ചിത്രകലാ രചന മത്സരത്തില്‍ പങ്ക്‌കെടുക്കുന്നവര്‍ HB ,2B ,6B പെന്‍സിലായിരിക്കണം ,Water Colour ,Standard qualtiy brush എന്നിവയും കൊണ്ടുവരണം ,പേപ്പര്‍ തത്സമയം നല്‍കുന്നതായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍  ആര്‍ട്ടിസ്റ്റ് മോനിച്ചനുമായി  ബന്ധപ്പെടുക.വിളിക്കേണ്ട നമ്പര്‍ (മോനിച്ചന്‍): 07815708899

തിരക്കും ടെന്‍ഷനും നിറഞ്ഞ ജീവിത യാത്രയില്‍ വന്നുചേരുന്ന ചില അസുലഭ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കാന്‍ ഭൂരിപക്ഷം ജനങ്ങളുടെയും മനസ്സറിഞ്ഞ് പ്രത്യേകം തയ്യാറാക്കിയ ഒരു ദിനം:ഫാമിലി ഫണ്‍ ഡേ. വേള്‍ഡ് കപ്പ് ഫുട്ട്‌ബോള്‍ ഫൈനല്‍ ദിനത്തില്‍ ,ആഘോഷിക്കു ടെന്‍ഷനില്ലാതെ, ഹൃദയം നിറഞ്ഞ അസ്വാധനലോകത്തേയ്ക്ക് നിങ്ങളും കുടുംബവും.ക്ഷണിക്കുന്നു നിങ്ങളെവരെയും ബോള്‍ട്ടനിലെ 'ഫാമിലി ഫണ്‍ ഡേ'യിലേക്ക്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രസിഡന്‍ഡ് :ദിലീപ് മാത്യു 07961220354 

സിക്രട്ടറി :അഡ്വ.സിജു ജോസഫ് 07951453134 

ആര്‍ട്‌സ് കോഓഡിനേറ്റര്‍ :ജോയി അഗസ്തി 07979188391  

 

 




കൂടുതല്‍വാര്‍ത്തകള്‍.