CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 57 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിനോദിനും കുടുംബത്തിനും UBMA യുടെ ഊഷ്മളമായ യാത്രയയപ്പ് .

ബ്രിസ്‌റ്റോള്‍ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു കുടുംബം കൂടി ഓസ്‌ട്രേലിയയിലേക്ക് . ഹോർഫീൽഡിൽ താമസിക്കുന്ന വിനോദ് റോബര്‍ട്ടും കുടുംബവുമാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്.

പത്തുവര്‍ഷമായി ബ്രിസ്റ്റോളിൽ താമസിക്കുന്ന വിനോദ് റോബര്‍ട്ട് -സിജി വിനോദ്  ദമ്പതികള്‍ ബ്രിസ്‌റ്റോളിന്റെ സ്വന്തം നാട്ടുകാരായിരുന്നു.യുണൈറ്റെഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ  നേതൃത്വത്തില്‍ മികച്ചൊരു ബാര്‍ബിക്യൂവൊരുക്കിയാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഈ കുടുംബത്തെ ബ്രിസ്‌റ്റോള്‍ നീവാസികള്‍ യാത്രയാക്കിയത്.യുണൈറ്റെഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് നടത്തിയ ബാര്‍ബിക്യൂ ഇവരുടെ ഈ കുടുംബത്തോടുള്ള സ്‌നേഹസമ്മാനമായി മാറി.


 പിരിയുക എന്നത് വേദന മാത്രം സമ്മാനിക്കുന്ന ഒന്നാണ്.സ്‌നേഹത്തോടെ വിരുന്നൊരുക്കി യാത്രയയപ്പ് നല്‍കിയപ്പോള്‍ ഈ വേദനയിലും ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ഏവരും ശ്രമിച്ചു. അസോസിയേഷന്റെ മുതിർന്ന അംഗം ശ്രീമതി.മേരി ദേവസ്സ്യ UBMA യുടെ സ്നേഹോപഹാരം വിനോദ് സിജി ദമ്പതികള്‍ക്ക് സമ്മാനിച്ചു.UBMA പ്രസിഡണ്ട്‌ ജെഗി ജോസഫ്‌ ,സെക്രട്ടറി ജോണ്‍ ജോസഫ്‌ ,ഏക്സീക്യുടീവ് കമ്മിറ്റി അംഗം മാത്യു ചിറയത്ത്     എന്നിവർ സംസാരിച്ചു.വിനോദ് തന്റെ നന്ദി പ്രസംഗത്തിൽ അസോസിയേഷൻ അംഗങ്ങളുടെ സ്നേഹപ്രകടനങ്ങൾക്ക് നന്ദി പറയുകയും കുറേ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

 

സൗത്ത് മീഡ് ഹോസ്പിറ്റലിലെ ഐസിയു വിഭാഗത്തിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു സിജി.റോയല്‍മെയ്‌ലില്‍ ജീവനക്കാരനായിരുന്നു വിനോദ്. മക്കളായ ഡറിക്കും, ആൽഫിയും സെന്റ് തേരാസസ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു.
ഒരു നല്ല കുടുംബം കൂടി ബ്രിസ്റ്റോളില്‍ നിന്ന് പിരിയുന്നതിന്റെ ദുഖത്തിലായിരുന്നു ഏവരും.

എന്നാല്‍ ഓസ്‌ട്രേലിയയിലെ കുറച്ചു കൂടി നല്ല ജീവിത സാഹചര്യത്തിനായുള്ള ഈ കുടുംബത്തിന്റെ തയ്യാറെടുപ്പിനെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.വരും ദിവസങ്ങളില്‍ കൂടുതൽ സന്തോഷകരമായ ദിവസങ്ങള്‍ ഈ കുടുംബത്തിനുണ്ടാകട്ടെ എന്ന് ആശംസകളറിയിച്ചാണ് ഈ കൂട്ടായ്മ പിരിഞ്ഞത് .

 

യാത്രയയപ്പിന്റെയും BBQ വിന്റെയും കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.