CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 7 Seconds Ago
Breaking Now

പ്രവാസികൾക്ക് മാതൃഭാഷയുടെ ബാലപാഠം തുറന്ന് എഞ്ചുവടി

കുഞ്ഞുങ്ങളുടെ മലയാള ഭാഷ പഠനത്തിനു സഹായകമാകുന്ന പുതിയ ആപ്ളിക്കേഷനായ "എഞ്ചുവടി" ശ്രദ്ധേയമാകുന്നു.

 

മലയാള പഠന സഹായിയായ മറ്റേതൊരു ആപ്പിനെയും കിട പിടിക്കത്തക്ക രീതിയിലാണ് എഞ്ചുവടിയുടെ സാങ്കേതിക മികവു. യുകെയിലെയും യുഎസിലെയും പ്രവാസി മലയാളികളായ ചില ഐ.ടി. വിദഗ്ദ്ധരുടെ ആറ് മാസത്തെ ശ്രമഫലമായി തൊടുപ്പുഴയിലെ വി കോഡ് ഇൻഫോടെക്കിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ അക്ഷര പാഠം ഇപ്പോൾ തന്നെ പല മലയാളികളും അവരുടെ കുട്ടികളെ ആദ്യാക്ഷരം കുറിക്കുവാനായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.    

എഞ്ചുവടി തുറന്ന ആഴ്ചയിൽ തന്നെ ലളിതമായ ഈ ജാലകത്തിൽ നിന്നും ധാരാളം ആളുകൾ പകർപ്പുകൾ എടുത്തു കഴിഞ്ഞു. ആപ്പിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ ആൻഡ്രോയിഡ്‌ മാർക്കറ്റിൽ നിന്നോ ഇത് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഇതിൽ ആശാൻ, ആശാട്ടി, ചിന്നൻ, ചിഞ്ചു എന്നീ നാല് പേരിൽ ഒരാളെ ഗുരുവായി സ്വീകരിച്ചു അവരുടെ ശബ്ദം പിന്തുടർന്ന് കുട്ടികൾക്ക് അക്ഷരം പഠിച്ചു തുടങ്ങാം. കൂട്ട് കൂടിയും സംഘം ചേർന്നും കളികളിൽ കൂടിയും കഥാപാത്രങ്ങളിൽ കൂടിയും അക്ഷരങ്ങളെ പഠിക്കുവാൻ ഇത് പ്രവാസി കുട്ടികളെ സജ്ജരാക്കുന്നു. 

അക്ഷര രൂപം തെളിയുന്നതിനോപ്പം ഉയരുന്ന ഉച്ചാരണം സ്ക്രീനിനെ പഠന മുറിയായി മാറ്റുന്നു. ഇംഗ്ലീഷ് വിവർത്തനം മലയാളികൾ അല്ലാത്തവരെയും ഭാഷ പഠിക്കാൻ സഹായിക്കും. എഞ്ചുവടിയുടെ പരിഷ്ക്കരിച്ച രൂപം വൈകാതെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വി കോഡ് ഇൻഫോടെക്ക് ആരംഭിച്ചു കഴിഞ്ഞു.          




കൂടുതല്‍വാര്‍ത്തകള്‍.