CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 21 Seconds Ago
Breaking Now

നൃത്തച്ചുവടുകളില്‍ വിസ്മയം തീര്‍ക്കാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ -2014 ജൂലൈ 19ന് കെറ്ററിംഗില്‍

യുകെ മലയാളികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ വിവിധങ്ങളായ വേദികള്‍ ഒരുക്കുന്ന യുക്മയുടെ ആഭിമുഖ്യത്തില്‍  മികച്ച ഡാന്‍സറെ കണ്ടെത്താന്‍ ദേശീയതലത്തില്‍ ഡാന്‍സ്‌  മത്സരം സംഘടിപ്പിക്കുന്നു. “യുക്മ സൂപ്പര്‍ ഡാന്‍സര്‍ -2014”.എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മല്‍സരം കെറ്ററിംഗ് മലയാളീ അസ്സോസ്സിയേഷന്‍റെ ആതിഥേയത്തില്‍ ജൂലൈ 19ന് കെറ്ററിംഗില്‍ വച്ചാണ് നടത്തപ്പെടുന്നത്.പത്മശ്രീ കെ.എസ്. ചിത്ര ജഡ്ജ് ചെയ്തു വിജയികളെ നിര്‍ണ്ണയിച്ച യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ്  യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സറെ കണ്ടെത്താന്‍ യുക്മ വേദിയൊരുക്കുന്നത്.  

സബ്-ജൂനിയര്‍ (  8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ (  13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമി-ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ അവസരം നല്‍കുക.  ജൂണ്‍ 30 ആണ് മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസം.

മത്സരത്തിനുപയോഗിക്കേണ്ട രജിസ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.(www.uukma.org)  പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ മുപ്പതിന് മുന്‍പായി uukmasuperdancer2014@gmail.com  എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള കണ്‍ഫര്‍മേഷന്‍ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ അഞ്ചിന് മുന്‍പായി നല്‍കുന്നതായിരിക്കും.

എല്ലാ മത്സരവിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ്. യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംപ്രേഷണം യു.കെയിലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതുമാണ്. 

അരങ്ങത്തും നൃത്ത അധ്യാപന രംഗത്തും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായെത്തുന്ന വിദഗ്ധര്‍ അടങ്ങുന്ന  ജഡ്ജിംഗ് പാനലിന് പുറമേ ടി.വി റിയാലിറ്റി ഷോകളുടെ നിലവാരം പുലര്‍ത്തുന്ന സ്റ്റേജ് സജ്ജീകരണങ്ങളും  യുക്മ സൂപ്പര്‍ ഡാന്‍സറിന്‍റെ പ്രത്യേകതയാണ്. മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും  വേറിട്ട അനുഭവം സമ്മാനിച്ച് നൃത്തച്ചുവടുകളില്‍ വിസ്മയം തീര്‍ക്കാന്‍  കെറ്ററിംഗ് ഒരുങ്ങുമ്പോള്‍ ഈ നൃത്ത മാമാങ്കത്തിലേക്ക് സഹൃദയരായ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യുക്മ സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രെജിസ്റ്റെര്‍ ചെയ്യുന്നതിനും താല്പര്യമുള്ളവര്‍ uukmasuperdancer2014@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

ഷാജി തോമസ്‌ - ചെയര്‍മാന്‍ (07737736549)

റോയി ഫ്രാന്‍സിസ് – ജനറല്‍ കണ്‍വീനര്‍ (07717754609)

പ്രോഗ്രാം കണ്‍വീനർമാർ

ജോയി അഗസ്തി - (07979188391) 

ടൈറ്റസ്‌ ജോസഫ്‌ (07877578165 )

സുനില്‍ രാജന്‍ ( 07883468958)

 

കമ്മിറ്റി അംഗങ്ങള്‍

ദേവലാല്‍ സഹദേവന്‍ 

റോജിമോന്‍ വര്‍ഗീസ്‌ 

കുഞ്ഞുമോന്‍ ജോബ്‌

ടോസി തോമസ്‌ 

തങ്കച്ചന്‍ ജോര്‍ജ്‌ 

തോമസ്‌ മാറാട്ടുകളം 

ദിലീപ് മാത്യു 

ആന്‍സി ജോയി 

ആശ മാത്യു 

ടോം ജോസഫ്‌ 

അജയ്‌ പെരുമ്പലത്ത് 

ജയകുമാര്‍ നായര്‍ 

ബിനു മാത്യു 

സെബാസ്റ്റ്യന്‍ മുത്തുപാറക്കുന്നേല്‍ 

ബൈജു തോമസ്‌




കൂടുതല്‍വാര്‍ത്തകള്‍.