CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Minutes 13 Seconds Ago
Breaking Now

ആവേശത്തോടെ ഇടുക്കിക്കാർ ഒത്തു ചേർന്നു... മൂന്നാമത് ഇടുക്കി സംഗമം വന്‍ വിജയം

ലിവർപൂളില്‍ നടന്ന ഇംഗ്ലണ്ട് ഇടുക്കി ജില്ലാ സംഗമം വമ്പിച്ച വിജയമായി.യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വളരെ ആവേശത്തോടെയാണ് സംഗമത്തില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ 10 മണി  മുതല്‍ വിസ്സ്ന്‍ ടൌണ്‍ ഹാളില്‍ കുട്ടികളുടെയും വലിയവരുടെയും വ്യത്യസ്തമായ കലാപരിപാടികളോടെ ലിവര്‍പൂളില്‍ തുടക്കം കുറിച്ച  സംഗമം ഒരു നൂതന അനുഭവം ആണ് പങ്കെടുത്ത എല്ലാവര്‍ക്കും നല്‍കിയത്   .

സംഗമത്തിന്‍റെ ഉത്ഘാടനം ഇടുക്കി മുണ്ടക്കയം സ്വദേശിയായ ഫാ. റോയ് കോട്ടക്ക്പുറം നാട്ടില്‍ നിന്നും വന്നിട്ടുള്ള മാതാപിതാക്കള്‍ക്കൊപ്പം നിര്‍വഹിച്ചു . യോഗത്തില്‍ ടോം ജോസ് തടിയംപാട് അധ്യക്ഷം വഹിച്ചു. തോമസ്‌ വരകുകാല ,റോയ് മാത്യു , പീറ്റര്‍ താണോലില്‍ , എന്നിവര്‍ സംസാരിച്ചു . ബെന്നി തോമസ്‌ സ്വാഗതവും റോയ് മാത്യു നന്ദിയും പറഞ്ഞു യോഗത്തില്‍ വച്ച് ബെസ്റ്റ് നേഴ്സ് അവാര്‍ഡ്‌ നേടിയ ബിജു ജോസഫിന് ഫാദര്‍ റോയ് ഉപഹാരം നല്‍കി ആദരിച്ചു. പ്രെസ്റ്റനിൽ മരിച്ച ജോണ്‍ ജോസഫിന്റെ ആത്മശാന്തിക്ക് വേണ്ടി ഫാദര്‍ റോയിയുടെ നേതൃത്വത്തിൽ പ്രാര്‍ത്ഥന നടത്തികൊണ്ടാണ് യോഗം ആരംഭിച്ചത്.

സംഗമത്തിന്റെ പുതിയ കണ്‍വീനറായി ബെന്നി തോമസിനെ തിരഞ്ഞെടുത്തു. ജോയിന്‍റ് കണ്‍വീനര്‍മാരായി തോമസ്‌ വരകുകാല , റോയ് മാത്യു ,ജിന്‍ടോ ജോസഫ്‌, പീറ്റര്‍ താണോലില്‍ എന്നിവരേയും,  കമ്മിറ്റി അഗങ്ങള്‍ ആയി ബിന്‍സി വിനോദ്, ജോജി തോമസ്‌, ബിജോ ടോം, ബിജു ജോര്‍ജ് , ലുസി റോയ് , എന്നിവരെയും തിരഞ്ഞെടുത്തു.  ഫാദര്‍ റോയ് കോട്ടക്ക്പുറവും രക്ഷാധികാരിയായി പ്രവര്‍ത്തിക്കും  

ഇടുക്കി സംഗമത്തിന്‍റെ ചാരിറ്റി അക്കൌണ്ട്  ഉപയോഗിച്ച് ചാരിറ്റി പ്രവര്‍ത്തനം ഇടുക്കിക്കാരായ ആര്‍ക്കും നടത്തുന്നതിനുള്ള സ്വാതന്ത്ര്യം പൊതുയോഗം നല്‍കി.  ഇടുക്കി ജില്ല സംഗമം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം നിരീക്ഷിക്കും.     


2012 സെപ്റ്റംബര്‍ 15 ന് മാഞ്ചസ്റ്റ്റില്‍ വെച്ച് ആരംഭിച്ച ഇടുക്കി ജില്ല സംഗമത്തിന് ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഈ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്, അതു പോലെ യുകെയില്‍ ഉള്ള ഇടുക്കിക്കാരും ആയി ഒരു നല്ല ബന്ധം സ്ഥാപിക്കുവാനും എല്ലാ അംഗങ്ങള്‍ക്കും പരസ്പരം അറിയുവാനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യം ഉണ്ടെന്നും സംഗമം വിജയിപ്പിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച എല്ലാവരും പ്രത്യേകം  അഭിനന്ദനമര്‍ഹിക്കുന്നു എന്നും മുന്‍ കണ്‍വീനര്‍ ടോം ജോസ് തടിയംപാട് റഞ്ഞു. അടുത്ത വര്‍ഷത്തെ സംഗമം ബര്‍മിംഗ്ഹാമില്‍ കൂടുവാന്‍ തിരുമാനിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.