CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 32 Seconds Ago
Breaking Now

ലിവർപൂളിൽ യുകെകെസിഎയുടെ നോർത്ത് വെസ്റ്റ് റീജിയൻ ഉത്ഘാടനം ഒക്ടോബർ നാലിന്

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ ഉള്ള യുകെകെസിഎയുടെ ക്നാനായ കൂട്ടായ്മക്ക് ഒക്ടോബർ നാലിന് തുടക്കമാകും. ലിവർപൂളിലെ ബ്രോഡ്‌ ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ രാവിലെ പത്തു മണിക്ക് ദിവ്യ ബലിയോടെ ആഘോഷങ്ങള്ക്ക് തുടക്കമാകും. സമൂഹ ദിവ്യ ബലിക്കു ഫാ. സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.  

തുടർന്ന് പൊതുസമ്മേളനം യുകെകെസിഎയുടെ പ്രസിഡന്റ്‌ ബെന്നി മാവേലി ദീപം കൊളുത്തി ഉത്ഘാടനം ചെയ്യും. സമ്മേളനത്തിൽ യുകെകെസിഎയുടെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്ക് സ്വീകരണവും നോർത്ത് വെസ്റ്റിലെ നൂറു യൂണിറ്റുകളിൽ നിന്നുള്ള പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടക്കും. തുടർന്ന് വിശിഷ്ട അതിഥികളും കമ്മിറ്റി അംഗങ്ങളും പുതിയ റീജിയന് ആശംസകൾ അർപ്പിക്കും.   


യുകെകെസിഎയുടെ ഒൻപത് റീജിയനുകളിൽ വലിയ റീജിയനായ നോർത്ത് വെസ്റ്റിന്റെ ഉത്ഘാടനത്തിനു ഏകദേശം 230 ൽ അധികം കുടുംബങ്ങള പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോർത്ത് വെസ്റ്റ് റീജിയന്റെ പ്രഥമ എക്സിക്ക്യൂട്ടീവിൽ സാജു ലൂക്കോസ് പാണപറമ്പിലിനെ കോ- ഓർഡിനെറ്റാർ ആയും ജോണി ചാക്കോ ട്രഷറർ ആയും ജോസ് പടപ്പുരക്കൽ (മാഞ്ചസ്റ്റർ) ലിറ്റർജിയായും തിരഞ്ഞെടുത്തു. 

പ്രഥമ നോർത്ത് വെസ്റ്റ് കണ്‍വൻഷന്റെ വിജയത്തിന് വേണ്ടി സാജൻ ചാക്കോ, ജിം ജേക്കബ്‌, അനൂപ്‌ അലക്സ് (പ്രെസ്റ്റൻ) എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി നിലവിൽ വന്നു. ജോർജ്കുട്ടി മാത്യൂ, കുര്യൻ പൂവേലിൽ (വിഗൻ) സിറിയക്ക് ജെയിംസ് (മാഞ്ചസ്റ്റർ), എന്നിവർ ഫുഡ്‌ കമ്മിറ്റിയുടെ ചുമതലകൾ വഹിക്കുന്നു.          




കൂടുതല്‍വാര്‍ത്തകള്‍.