CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 10 Seconds Ago
Breaking Now

കേരള കോണ്‍ഗ്രസ് (എം) ജനറൽ സെക്രട്ടറിയും KSFE വൈസ് ചെയർമാനുമായ ജോബ്‌ മൈക്കിളിന് ബ്രിസ്റ്റോളിൽ സ്വീകരണം നല്കുന്നു.

കേരള കോണ്‍ഗ്രസ് (എം) ജനറൽ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് വൈസ് ചെയർമാനുമായ അഡ്വക്കേറ്റ് ജോബ്‌ മൈക്കിളിന് ബ്രിസ്റ്റോളിൽ സ്വീകരണം നല്കും. കെ.എസ്.സി (എം) ചങ്ങനാശ്ശേരി എസ്. ബി കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ആയി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ജോബ്‌ മൈക്കിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ കോട്ടയായ കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 

കെ.എസ്.സി (എം), യൂത്ത് ഫ്രണ്ട്(എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന ജോബ്‌ നടത്തിയ "കേരള യുവജന യാത്ര" രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചാ വിഷയമായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചെയർമാൻ കെ. എം. മാണിയുടെയും ജോസ് കെ. മാണി എം.പി ഉൾപ്പടെയുള്ള നേതൃത്വത്തിന്റെയും വലം കൈയായ ജോബ്‌ മൈക്കിളിന് സുരക്ഷിതമായ മണ്ഡലം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ചങ്ങനാശ്ശേരി - കുട്ടനാട് സംഗമങ്ങളിൽ പങ്കെടുക്കുവാനും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സന്ദർശിക്കുവാനാണ് ഇപ്പോൾ യുകെയിലെത്തിയത്. ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം എത്തുന്ന മൈക്കിളിനൊപ്പം പ്രവാസി കേരള കോണ്‍ഗ്രസ് യുകെ പ്രസിഡന്റ്‌ ഷൈമോൻ തോട്ടുങ്കൽ, സൌത്താംപ്റ്റൻ യൂണിറ്റ് പ്രസിഡന്റ്‌ ബെന്നി അമ്പാട്ട്, ലണ്ടൻ റീജിയണൽ പ്രസിഡന്റ്‌ സോജി ടി. മാത്യൂ എന്നിവരുമെത്തും. 

ബ്രിസ്റ്റോളിലെ സ്വീകരണത്തിനു കെ.എസ്.സി (എം) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്രിസ്റ്റോൾ കേരള കോണ്‍ഗ്രസ് പ്രസിഡന്റുമായ മാനുവൽ മാത്യുവും കേരള യൂത്ത് ഫ്രണ്ട് മുൻ വൈസ് പ്രസിഡന്റ്‌ രാജു മോൻ പി.കെ., കേരള കോണ്‍ഗ്രസ് അനുഭാവികളും വിവധ മലയാള സംഘടന നേതാക്കളുമായ ജോമോൻ സെബാസ്റ്റ്യൻ, ജോജി കുര്യാക്കോസ്, ജെയിംസ്‌ ഫിലിപ്പ്, ശെൽവി വർക്കി, ജെയിംസ്‌ തോമസ്‌, റോജി ചങ്ങനാശ്ശേരി, അഡ്വക്കേറ്റ്. സിബി, ബാബു അളിയത്ത്, മനോജ്‌ മാത്യൂ സി.എം മത്തായി എന്നിവർ നേതൃത്വം നൽകും.        




കൂടുതല്‍വാര്‍ത്തകള്‍.