CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 16 Seconds Ago
Breaking Now

GMA കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. ഷാരോണ്‍ ഷാജി, ബെനിറ്റ ബിനുമോൻ, ഡയാന ജോസഫ്, ജൂലിയെറ്റ് സെബാസ്റ്റ്യൻ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാർ

വളരെ അധികം വാശിയോടും, അച്ചടക്കത്തോടും കൂടെ നടത്തിയ GMA കലോത്സവം 2014 അക്ഷരാർത്വത്തിൽ സരസ്വതി മന്ത്രത്തിന്റെ ഒരു ആഘോഷ കടലായി മാറി. രണ്ടു സ്റ്റേജുകളിലായി ക്രമീകരിച്ച മത്സരങ്ങൾ GMA - യുടെ പേട്രൻ ഡോ. തിയോഡോർ ഗബ്രിയേൽ ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. രാവിലെ 10:30- നു ആരംഭിച്ചു വൈകുന്നേരം 10 മണിക്ക് പരിസമാപ്തി കുറിച്ച മത്സരങ്ങളിൽ GMA -യുടെ സ്വന്തം ആൽവിൻ ചേട്ടനും ജോളി ചേച്ചിയും അവരുടെ പ്രിയ പുത്രന്റെ പേരിൽ സ്പോൻസർ ചെയ്തിരിക്കുന്ന പ്രിൻസ് ആൽവിൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക്, ഷാരോണ് ഷാജി (കിഡ്സ്), ബെനിറ്റ ബിനുമോൻ(സാബ് ജൂനിയർ) , ഡയാന ജോസഫ്(ജൂനിയർ), ജൂലിയെറ്റ് സെബാസ്റ്റ്യൻ(സീനിയർ) എന്നിവർ ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.

വളരെ ചിട്ടയോടും സമയബന്ധിതമായും ക്രമീകരിച്ച കലോത്സവം വളരെ ഉയർന്ന നിലവാരത്തിൽ നടത്തുവാൻ സാധിച്ചതിന്റെ ചാരിതാർത്യത്തിൽ ആണ് GMA - കമ്മിറ്റി അംഗങ്ങൾ. കുട്ടികളും മുതിർന്നവരും വളരെ ആവേശത്തോടെ മത്സരിച്ചപ്പോൾ തലനാരിഴ കീറി വിധി നിർണ്ണയിച്ച ജഡ്ജസിനും ഏറെ ശ്രമകരമായിരിന്നു അവരുടെ ഉദ്യമം. സമാപന സമ്മേളനത്തിൽ എല്ലാ ജഡ്ജസും ഇതു വ്യക്തമാക്കുന്നതോടൊപ്പം എല്ലാ മൽസരാർതികളുടെയും കഴിവിനെ പ്രശംസിച്ചു എന്നതും വളരെ ശ്രദ്ധേയം ആയി. 


ഒരു നല്ല കൂട്ടായ്മയുടെ ദിനമായാണ് GMA കുടുംബം ഇതിനെ സ്വീകരിച്ചത്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുന്ന GMA , ഈ കലോത്സവത്തിലും അംഗങ്ങളിൽ നിന്ന് തന്നെ സമാഹരിച്ച നാടൻ ഭക്ഷണങ്ങളുടെ ഒരു ചാരിറ്റി ഫുഡ് കൌണ്ടെർ തുറന്നു പ്രവർത്തിച്ച് അതിലൂടെ സമാഹരിച്ച തുക മുഴുവനും GMA ചാരിറ്റി ഫണ്ടിലേക്ക് മാറ്റിവെച്ച് ഇതര അസോസിയേഷനുകൾക്ക് ഒരു മാതൃകയായി.

ഏകദേശം രാത്രി 10- മണിയോട് കൂടെ GMA കലോത്സവം 2014- നു തിരശീല വീണപ്പോൾ ഇത് നമ്മുടെ കൂട്ടായ്മയുടെ വിജയം എന്ന് ഊന്നി പറഞ്ഞ് വൈസ് പ്രസിഡന്റ് സണ്ണി ലൂകോസും, സെക്രട്ടറി ഏലിയാസ് മാത്യുവും എല്ലാ അംഗങ്ങളെയും പ്രശംസിക്കുകയും, ട്രഷറർ അനിൽ തോമസ് ഈ കലോത്സവത്തിലെ ജഡ്ജസ് ആയ ഗൌരി അഭായഗ്ർ, ദേവിലാൽ, ഡോ. ബിജു, ബിന്ദു ദേവിലാൽ എന്നിവരെ പ്രത്യേകം നന്ദിയോടെ ഓർക്കുകയും ചെയ്തു കൊണ്ടും, ഈ കലോൽസവം ഒരു വിജയം ആക്കി മാറ്റിയ എല്ലാ ജി എം എ മെംബേർസിനും നന്ദി അറിയിക്കുകയും ചെയ്തു. കൈ നിറയെ സമ്മാനങ്ങളുമായി ഓരോ മൽസരാർത്ഥിയും പടി ഇറങ്ങിയപ്പോൾ GMA-യുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുകയായിരുന്നു. 

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.