CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 8 Seconds Ago
Breaking Now

യുക്മ സൂപ്പര്‍ ഡാന്‍സര്‍ വിജയികളെ കാത്തിരിക്കുന്നത് നാട്യ രത്ന അവാര്‍ഡുകള്‍

യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സര്‍മാരെ കണ്ടെത്താന്‍ യുക്മ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് നാട്യ രത്ന അവാര്‍ഡുകള്‍ .സബ് ജൂനിയര്‍,ജൂനിയര്‍,ഇരു വിഭാഗത്തിലും ടീം  എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാല നാട്യ രത്ന,യുവ നാട്യ രത്ന,ടീം നാട്യ രത്ന എന്നീ പുരസ്ക്കാരങ്ങള്‍ക്കൊപ്പം ക്യാഷ്‌ അവാര്‍ഡും ലഭിക്കും. കെറ്ററിംഗ് മലയാളീ അസ്സോസ്സിയേഷന്‍റെ ആതിഥേയത്തില്‍ ജൂലൈ 19ന് കെറ്ററിംഗില്‍ വച്ചാണ് നടത്തപ്പെടുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സംഘടനാ ഭേദമെന്യേ യുകെയിലെ ഏതൊരു മത്സരാര്‍ത്ഥിക്കും സൂപ്പര്‍ ഡാന്‍സര്‍ മല്‍സരത്തില്‍ പങ്കെടുക്കും. യുക്മ കലാമേളയില്‍ അവസരം ലഭിക്കാത്തവര്‍ക്കും സമ്മാനം ലഭിക്കാത്തവര്‍ക്കും വീണ്ടും അവസരമൊരുക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി  ജൂണ്‍ 30 ആണ് . സബ്-ജൂനിയര്‍ (  8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ (  13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമി-ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ അവസരം നല്‍കുക. . വിധി നിര്‍ണയം സംബന്ധിച്ച മാനദണ്ഡങ്ങള്‍  യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.

മത്സരത്തിനുപയോഗിക്കേണ്ട രജിസ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.(www.uukma.org)  പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ മുപ്പതിന് മുന്‍പായി uukmasuperdancer2014@gmail.com  എന്ന ഇമെയില്‍ അഡ്രസ്സില്‍ അയച്ചു നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള കണ്‍ഫര്‍മേഷന്‍ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ അഞ്ചിന് മുന്‍പായി നല്‍കുന്നതായിരിക്കും.

മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രെജിസ്റ്റെര്‍ ചെയ്യുന്നതിനും താല്പര്യമുള്ളവര്‍ uukmasuperdancer2014@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

ഷാജി തോമസ്‌ - ചെയര്‍മാന്‍ (07737736549)

റോയി ഫ്രാന്‍സിസ് – ജനറല്‍ കണ്‍വീനര്‍ (07717754609)

പ്രോഗ്രാം കണ്‍വീനർമാർ

ജോയി അഗസ്തി - (07979188391) 

ടൈറ്റസ്‌ ജോസഫ്‌ (07877578165 )

സുനില്‍ രാജന്‍ ( 07883468958)




കൂടുതല്‍വാര്‍ത്തകള്‍.