CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 55 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിൽ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3,4,5 തിയതികളില്‍.

ബ്രിസ്റ്റോളിലെ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചർച്ചിൽ വിശുദ്ധ തോമാസ്ളീഹായുടെ ദുക്‌റാന തിരുന്നാള്‍ ജൂലൈ 3,4,5 തിയതികളില്‍ ആഘോഷപൂർവ്വം കൊണ്ടാടുന്നു.  14 വര്‍ഷത്തെ പാരമ്പര്യമുള്ള യുകെയിലെ  ഏറ്റവും വലിയ  കാത്തലിക് കമ്മ്യൂണിറ്റിയായ  ബ്രിസ്റ്റോളിലെ STSMCC യുടെ  ഏറ്റവും വലിയ ആഘോഷം കൂടിയാണ് ദുക്‌റാന തിരുന്നാള്‍.വിശുദ്ധ തോമാസ്ളീഹായുടെ അനുഗ്രഹം നേടാന്‍ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണ് വികാരി ഫാദർ പോൾ വെട്ടിക്കാട്ട്.ഒപ്പം ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ അഭിമാനമായ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ  വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നോടും കൂടി ആഘോഷിക്കുകയാണ്. തിരുനാളിന്റെ ആദ്യ ദിവസമായ ജൂലൈ 3ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റ്.തുടര്‍ന്ന് സ്‌കൂളില്‍ നിന്നും സെന്റ് ജോസഫ്‌സ് ചര്‍ച്ചിലേക്ക് പ്രദക്ഷിണം.വിശുദ്ധ കുര്‍ബാനക്ക്  ഫാ ജോയ്  വയലിൽ നേതൃത്വം നല്കും.  ഫാ.പോള്‍ വെട്ടിക്കാട്ട്  വചനസന്ദേശം നല്കും .അന്ന് നോവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. ജൂലൈ 4 വെളിയാഴ്ച സെന്റ് ജോസഫ്‌സ് ചർച്ചിൽ വൈകുന്നേരം 8.15ന് നോവേന ആരംഭിക്കും.വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ.സിറിള്‍ എടമന കാർമ്മികത്വം വഹിക്കും  . തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 5 ശനിയാഴ്ച ഫില്‍ട്ടണിലെ സെന്റ് തേരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് 12.45 ന് തിരുസ്വരൂപ പ്രതിഷ്ഠ.ഒരു മണിക്ക്  നൊവേനയും തുടർന്ന് ലദിഞ്ഞും ഫാ.സജി നീണ്ടൂരും ഫാ.ജോയ്  വയലിലും  കാര്‍മികരാവും .തുടർന്ന് ആഘോഷകരമായ തിരുനാൾ പാട്ടുകുര്‍ബ്ബാനക്ക് ഫാ.ജോസ് തയ്യിൽ മുഖ്യകാർമ്മികത്വം വഹിക്കും . ഫാ.സിറിള്‍ എടമനയായിരിക്കും തിരുന്നാള്‍ സന്ദേശം നല്‍കുക ആഘോഷകരമായ തിരുന്നാള്‍ പ്രദക്ഷിണം. ഇക്കുറി സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും തിരുനാളിനോട്‌ കൂടെ  ഭംഗിയായി നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.സൌത്ത് മീടിലെ  ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് വാര്‍ഷീകാഘോഷങ്ങള്‍ നടക്കുക  .വൈകിട്ട് 4.15നാണ് ഉദ്ഘാടനം.കാനന്‍ വില്യം സ്ലാട്ടറി കുട്ടികള്‍ക്കായി സന്ദേശം നല്‍കുകയും തുടർന്ന്  വിവിധ കലപാരിപാടികള്‍ വേദിയിലരങ്ങേറുകയും ചെയ്യും.വേദപാഠം  ക്ളാസ്സുകളിൽ മികച്ച പ്രകടനം കാഴ്ചവക്കുന്നവര്‍ക്കുള്ള സമ്മാന വിതരണവും നടക്കും .കൂടാതെ വിഭവസമൃദ്ധമായ സ്‌നേഹ വിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.ബ്രിസ്റ്റോളിലെ വിശ്വാസികള്‍ ദുക്‌റാന തിരുന്നാളിനായി കാത്തിരിക്കുകയാണ്.ഏവരേയും ഈ അവസരത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ തിരുന്നാള്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി STSMCC  യുടെ ട്രസ്റ്റി സിജി സെബാസ്റ്റ്യനും ജോയിന്റ്  ട്രസ്റ്റിമാരായ  ജിജി ലൂക്കോസും ബോബി ജോസഫും അറിയിച്ചു.       




കൂടുതല്‍വാര്‍ത്തകള്‍.