CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 9 Seconds Ago
Breaking Now

മാര്‍ മാത്യു അറയ്ക്കലിന് കേംബ്രിഡ്ജില്‍ സിവിക്ക് സ്വീകരണം

കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനും,ആത്മീയ മേഖലകളിലെ സമര്‍പ്പണ സേവനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസ വ്യാവസായിക സാമൂഹ്യ മേഖലകളില്‍ വന്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങളുമായി രൂപതയുടെ ത്വരിത വളര്‍ച്ചക്ക് മുന്‍പന്തിയില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന മാര്‍ അറയ്ക്കല്‍ പിതാവിന് സാംസ്‌കാരിക നഗരിയായ കേംബ്രിഡ്ജില്‍ സിവിക്ക് സ്വീകരണം ജൂലൈ 16 നു സംഘടിപ്പിക്കുന്നു.

 

കേംബ്രിഡ്ജ് കൌണ്ടിയുടെ ക്വീന്‍ എലിസബത്തിന്റെ  പ്രതിനിധി  ഡപ്യുട്ടി ലോര്‍ഡ്  ലെഫ്റ്റനന്റ് ഡറിക്ക്  ബ്രിസ്‌റ്റൊ സിവിക്ക് സ്വീകരണത്തില്‍ പങ്കെടുക്കും.ഡോ.വില്‍ഫ് കേള്‍സല്‍ (കന്‍സല്‍റ്റന്റ്,ദി റൊസീ  മറ്റെനിട്ടി ഹോസ്പിറ്റല്‍),മിസ്സിസ് കരോള്‍ (ഡയറക്ടര്‍,ഇമ്പിങ്ങ്ഡന്‍ വില്ലേജ് കോളേജ്),ജോണ്‍ ലാതം (ഫാമര്‍  ആന്‍ഡ്  വിന്‍ഡ്  ഫാം ഉടമ),പ്രൊഫ.ഡോ.റവട് ജോണ്‍ ബെല്‍ (ഡീക്കന്‍  ആന്‍ഡ്  പ്രൊഫസര്‍  ഓഫ്  ലോ) തുടങ്ങി വിദ്യാഭ്യാസ, ആതുര,കാര്‍ഷീക,വ്യാവസായിക മേഖലകളിലെ പല പ്രമുഖ വ്യക്തികളും സിവിക്ക് സ്വീകരണത്തില്‍ പങ്കെടുക്കും. വൈകുന്നേരം 7:00 മണിക്ക് യുണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സെന്ററിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

 

രാവിലെ 10:00 മണിക്ക് കേംബ്രിഡ്ജ് യുണിവേഴ്‌സിറ്റി ഓഫീസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ യുണിവേഴ്‌സിറ്റിയിലെ വിവിധ വകുപ്പ് തലവന്മാര്‍ അടങ്ങുന്ന പാനലുമായി മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. രൂപതയുടെ മേല്‍നോട്ടത്തിലുള്ള വിവിധ കോളേജുകളുടെ വികസനത്തിനും, വിദ്യാര്‍ത്തികള്‍ക്ക് കൂടുതലായ പഠന സംവിധാനങ്ങള്‍,നൂതന സാങ്കേതിക വിദ്യകളുടെ പങ്കിടല്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ പരസ്പര സഹകരണങ്ങള്‍,ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപക ലഭ്യത തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. 

 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജായ അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കുട്ടിക്കാനം മരിയന്‍ കോളേജ് തുടങ്ങി കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡയറി ഫാം,ടീ എസ്‌റ്റെറ്റ്, ആരോഗ്യ രംഗം, തേനീച്ച ഫാം എന്നീ മേഖലകളില്‍ ലഭ്യമാകാവുന്ന പരസ്പര സഹകരണത്തിനും, സാങ്കേതിക വിദ്യാ കൈമാറ്റത്തിനും  ഈ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രഗത്ഭരുമായും തതവസരത്തില്‍ കൂടിക്കാഴ്ച നടത്തും.

 

രൂപതാ മക്കളുടെയും, അത് വഴി നാടിന്റെയും വികസനത്തിനായി മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ചെയ്യുന്ന നിസ്തുല പ്രവര്‍ത്തനങ്ങളെ നേരില്‍ കണ്ടു മനസ്സിലാക്കിയിട്ടുള്ള കേംബ്രിഡ്ജിലെ റവ.ഫാ. മോണ്‍സിഞ്ഞോര്‍ യുജിണ്‍ ഹര്‍ക്‌നെസ്സ്, ഈസ്റ്റ് ആന്‍ഗ്ലിയ സീറോ മലബാര്‍ ചാപ്ലിന്‍ഫാ മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ എന്നിവരാണ്  കേംബ്രിഡ്ജിലെ  വിപുലമായ പരിപാടികള്‍ കോര്‍ഡിനെറ്റ് ചെയ്യുന്നത്. 

ജൂലൈ 20 നു നടക്കുന്ന വാല്‍ഷിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യ കാര്‍മ്മികനായി പങ്കെടുക്കുവാനായാണ് പിതാവ് യു കെ യില്‍ പ്രധാനമായി എത്തിയിരിക്കുന്നത്.സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി, ലെയിറ്റി വോയിസ് എഡിറ്റര്‍, രൂപതയുടെ പാസ്റ്റരല്‍ കൌണ്‍സില്‍ സെക്രട്ടറി,വിവിധ സ്ഥാപനങ്ങളില്‍ ബോര്‍ഡ് മെമ്പറും, ലീഗല്‍ അട്വൈസരുമായ ഷെവലിയാര്‍ അഡ്വ.വീ.സീ.സെബാസ്റ്റ്യനും, കെ.സി.ബി.സി.മുന് അത്മായ കമ്മീഷന്‍ സെക്രട്ടറിയും,കേരള സ്‌റ്റേറ്റ് കണ്‍സ്യുമര്‍ റീഡ്രെസ്സല്‍ കമ്മീഷന്‍ മെമ്പറുമായ അഡ്വ.ജോസ് വിതയത്തില്‍ എന്നിവരും പരിപാടികളില്‍ പങ്കു ചേരുന്നുണ്ട്.  



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ : 07939920844

അഡ്വ. ജോസഫ് ചാക്കോ : 07883302540




കൂടുതല്‍വാര്‍ത്തകള്‍.