CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 10 Seconds Ago
Breaking Now

ഷെഫില്‍ഡ് തിരുന്നാളിന് പകിട്ടേകാന്‍ കലാസന്ധ്യയും

ഷെഫില്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലാഹായുടെയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ 29ാം തിയതി ഞായറാഴ്ച നടക്കും.ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കൊടിയേറ്റിനെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും തിരുന്നാള്‍ കുര്‍ബാനയും നടക്കും.യുകെ സിറോമലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണവും കഴിഞ്ഞാണ് ആവേശപൂര്‍വ്വമായ കലാസന്ധ്യയ്ക്ക് തുടക്കമാകുക.ക്ലാസികല്‍,ഡിവോഷണല്‍ ഡാന്‍സുകള്‍,മാര്‍ഗ്ഗം കളി,മൂകാഭിനയം,നാടകം തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ അരങ്ങേറും.മുതിര്‍ന്നവര്‍ അണി നിരക്കുന്ന ഹെല്‍ ആന്റ് ഹെവന്‍ എന്ന നാടകത്തോടെ പരിപാടികള്‍ സമാപിക്കും.കലാപരിപാടികളുടെ വിജയത്തിനായി ദിവസങ്ങള്‍ നീണ്ട പരിശീലനത്തിലൊടുവിലാണ് പ്രതിഭകള്‍ വേദിയിലെത്തുന്നത്.ഏവര്‍ക്കും മികച്ചൊരു കലാവിരുന്ന് ഒരുക്കാന്‍ ഭാരവാഹികള്‍ അക്ഷീണ പരിശ്രമത്തിലാണ്.തിരുന്നാള്‍ തിരുകര്‍മ്മങ്ങളിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.